Image

യുവനടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് അവരുടെ വ്യക്തിപരമായ നിലപാടാണെന്നു ലാല്‍

Published on 29 June, 2018
യുവനടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് അവരുടെ വ്യക്തിപരമായ നിലപാടാണെന്നു ലാല്‍
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമായിരുന്നുവെന്നും നടനും സംവിധായകനുമായ ലാല്‍.ദിലീപ് വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ല. യുവനടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചത് അവരുടെ വ്യക്തിപരമായ നിലപാടാണെന്നും ലാല്‍ പറഞ്ഞു. 

അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക