Image

സൗദിയില്‍ മുക്കം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 27 March, 2012
സൗദിയില്‍ മുക്കം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
റിയാദ:്‌ കോഴിക്കോട്‌ ജില്ലയിലെ മുക്കത്തിനടുത്ത തേക്കുംകുറ്റി അള്ളി സ്വദേശി മൂക്കന്‍പറമ്പില്‍ അബ്‌ദുല്‍ അസീസ്‌ (39) റിയാദിലെ സുലൈയില്‍ താമസ സ്‌ഥലത്ത്‌ ഹൃദയാഘാതം മൂലം നിര്യാതനായി. അല്‍ മല്‍ആം കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അസീസ്‌ 13 വര്‍ഷമായി റിയാദിലെത്തിയിട്ട്‌. ഒന്നര വര്‍ഷം മുന്‍പാണ്‌ നാട്ടില്‍ പോയി മടങ്ങി വന്നത്‌.

ശനിയാഴ്‌ച അര്‍ധരാത്രി നെഞ്ചുവേദന വന്ന്‌ കുഴഞ്ഞ്‌ വീണതിനെത്തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ അബ്‌ദുള്‍ അസീസിനെ റിയാദിലെ സ്വകാര്യ ക്ലിനിക്കില്‍ കാണിച്ചിരുന്നു. എന്നാല്‍ കാര്യമായ കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്തതിനെത്തുടര്‍ന്ന്‌ ഡോക്‌ടര്‍ മരുന്നു നല്‍കി തിരിച്ചയക്കുകയായിരുന്നു. തിരികെ റൂമിലെത്തിയപ്പോള്‍ വീണ്‌ടും വേദന വരികയും ഉടനെ മരണപ്പെടുകയുമായിരുന്നെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു.

ഭാര്യ: മാവൂര്‍ കച്ചേരിക്കുന്ന്‌ സ്വദേശി ഷബീന. പിതാവ്‌: പരേതനായ സെയ്‌തലവി. ഉമ്മ ബിയ്യക്കുട്ടി. മക്കള്‍: ഷുഹൈല, ഷാഫില്‍ മുഹമ്മദ്‌ അന്‍സിഫ്‌.

അബ്‌ദുല്‍ അസീസിന്‍െറ മൂത്ത സഹോദരന്‍ മുഹമ്മദ്‌, റിയാദിലെ ബദിയയില്‍ ജോലി ചെയ്യുന്നുണ്‌ട്‌. സഹോദരീ ഭര്‍ത്താവ്‌ അബ്‌ദുള്‍ സമദ്‌ മുസാമിയ്യയിലും ഒരു സഹോദരിയുടെ മകന്‍ റിയാദിലും ജോലി ചെയ്യുന്നു.

മൃതദേഹം പോലീസും റെഡ്‌ ക്രസന്റും വന്ന്‌ പരിശോധിച്ച ശേഷം ഉച്ചയോടെ ശുമൈസി സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. മൃതദേഹം നാട്ടില്‍ കൊണ്‌ടു പോകുന്നതിനായി ബന്‌ധുക്കളും നാട്ടുകാരായ സുബൈര്‍ കാരശേരി, കുഞ്ഞാലി മുക്കം തുടങ്ങിയവരും കേളി പ്രവര്‍ത്തകനായ സി.ടി ഗഫൂറും ശ്രമമാരംഭിച്ചു. അസീസ്‌ ജോലി ചെയ്‌തിരുന്ന മല്‍ആം കമ്പനി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്‌ട്‌.
സൗദിയില്‍ മുക്കം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക