Image

രാജിവെച്ച് പുറത്തു പോയതിന് ഗീതുവിന് സുഹൃത്തുക്കള്‍ വക സര്‍പ്രൈസ്

Published on 29 June, 2018
രാജിവെച്ച് പുറത്തു പോയതിന് ഗീതുവിന് സുഹൃത്തുക്കള്‍ വക സര്‍പ്രൈസ്
താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ രാജിവെച്ച് പുറത്തു പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗീതുവിന് സുഹൃത്തുക്കള്‍ സര്‍പ്രൈസ് ഒരുക്കിയത്. അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗില്‍ തനിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുകയും ചെയ്തു. എവിടെ പോയാലും എന്നെ സ്‌നേഹ പൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു എന്നും താരം കുറിച്ചു. ഇതിനു ശേഷമായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. അവവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ എത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ ഗീതുവിന് സമ്മാനങ്ങള്‍ നല്‍കിയത്. 


അമ്മയില്‍ നിന്ന് രാജിവെയ്ക്കനുള്ള കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ ഉള്ളില്‍ നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയിട്ടുണ്ട്. അമ്മയുടെ ഉത്തരവാദിത്വമില്ലാത്ത് നിലപാടുകള്‍ക്കെതിരെ പുറത്തു നിന്ന് പോരാടുമെന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു രാജി. ഗീതുവിനെ കൂടാതെ ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, എന്നിവരും അമ്മയില്‍ നിന്ന രാജി വെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക