Image

ഫോമാക്കാര്‍ക്കും ഫൊക്കാനയില്‍ വോട്ട് ചെയ്യാം

Published on 29 June, 2018
ഫോമാക്കാര്‍ക്കും ഫൊക്കാനയില്‍ വോട്ട് ചെയ്യാം
ഫോമാക്കാര്‍ക്കും ഫൊക്കാനയില്‍ വോട്ട് ചെയ്യാം. മാധവന്‍ നായര്‍-ലീലാ മാരേട്ട് പാനലുകളെ തുണച്ച് പലരും വോട്ട് ചെയ്യാന്‍ ഫിലഡല്ഫിയക്കു പുറപ്പെടാന്‍ റെഡിയായി നില്പ്പുമുണ്ട്. സംഘടന ഏതായാലും വോട്ട് ചെയ്താല്‍ മതി.

ഫൊക്കാന ഭരണ ഘടന അനുസരിച്ച് അംഗ സംഘടനയുടെ പ്രസിഡന്റിനും മുന്‍ പ്രസിഡന്റിനും വോട്ട് ചെയ്യാം. ഇപ്പോള്‍ ഫൊക്കാനയില്‍ 37 സംഘടനകള്‍. അതില്‍11 എണ്ണം ഫൊക്കാനയില്‍മാത്രം നില്‍ക്കുന്നു. ബാക്കി 26 എണ്ണത്തിനു ഫൊക്കാനയിലും ഫോമയിലും അംഗത്വമുണ്ട്. അതില്‍ ചൂക്കം ചിലതിലാണു ഫൊക്കാനക്കാര്‍ പ്രസിഡന്റായിട്ടുള്ളത്. ഉദാഹരണം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍.

ബാക്കി 25 അസോസിയേഷനിലും ഫോമാക്കാരാണു പ്രസിഡന്റും മുന്‍ പ്രസിഡന്റും. അവര്‍ക്ക് എല്ലാം വന്നു വോട്ട് ചെയ്യാം.

ഫോമാ ഇലക്ഷന്‍ കമ്മീഷണറായിരുന്ന ഷാജി എഡ്വേര്‍ഡ്, ഫോമാ അഡൈ്വസറി ബോര്‍ഡ് ജോ. സെക്രട്ടറി അയി തെരെഞ്ഞെടുക്കപ്പെട്ട സാബു ലൂക്കോസ്, മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, തമ്പി ആന്റണി, പ്രേമാ തെക്കേക്ക് തുടങ്ങിയവരൊക്കെ ഫൊക്കാനയിലും വോട്ടര്‍മാരാണ്. ചിക്കാഗോ മേഖലയിലെ അസോസിയേഷനുകളുടെഎല്ലാം തന്നെ പ്രസിഡന്റുമാര്‍ ഫോമാക്കാരാണ്. അവര്‍ക്കും വന്നു വോട്ട് ചെയ്യാം.

ഫൊക്കാന പിളരുന്ന കാലത്ത് ഉണ്ടായിരുന്ന അസോസിയേഷനുകള്‍ക്ക് ഫോമയിലോ ഫൊക്കാനയിലോ ചേരാന്‍ പറ്റുമായിരുന്നു. പുതിയ സംഘടനകള്‍ക്ക് ഫോമയുമായി ബന്ധമുണ്ടെങ്കില്‍ ഇപ്പോള്‍ഫൊക്കാന അംഗത്വം നല്കില്ല.

ഫോമയുടെ ഒരു നേതാവ് ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നുമുണ്ട്. ഫോമയിലെ രണ്ട് മെമ്പര്‍ അസോസിയേഷനില്‍ പെട്ടവര്‍ കൂട്ടത്തോടെ അവിടെ വോട്ട് ചെയ്ത ശേഷം ഇവിടെയും എത്തുന്നുവെന്നു കേള്‍ക്കുന്നു്.ഇവിടെയല്ലെങ്കില്‍ അവിടെ ഒരു സ്ഥാനം വേണമല്ലൊ.

അതു പോലെ ഒരു സംഘടനയില്‍ നിന്നു രണ്ട് പേര്‍ മാത്രമേ മല്‍സരിക്കാവൂ എന്നാണു നിയമം. ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷനില്‍ നിന്ന് 7 പേര്‍ മല്‍സരിക്കുന്നു. ദോഷം പറയരുതല്ലോ പല അസോസിയേഷനുകളില്‍ നിന്നാണു അവര്‍ പത്രിക നല്കിയിട്ടുള്ളത്. നിയമം മറി കടക്കാനാണോ പ്രയാസം?

ഫൊക്കാനയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ലിസ്റ്റില്‍ പേരുള്ള കാര്യം പോലും അറിയില്ലെന്നും വിന്‍സന്റ് ബോസ് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക