Image

കുവൈറ്റില്‍ ഇന്ത്യക്കാരന്റെ കസ്റ്റഡി മരണം; അന്വേഷണം ആരംഭിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 27 March, 2012
കുവൈറ്റില്‍ ഇന്ത്യക്കാരന്റെ കസ്റ്റഡി മരണം; അന്വേഷണം ആരംഭിച്ചു
കുവൈറ്റ്‌: ഇന്ത്യക്കാരന്റെ കസ്റ്റഡി മരണം അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശുകാരന്‍ മുഹമ്മദാലി ദയ പോലീസ്‌ സ്‌റ്റേഷനില്‍ പുതപ്പ്‌ എസിയുടെ ഗ്രില്ലില്‍ കെട്ടിതൂങ്ങി ആത്മഹത്യാ ചെയ്‌തിരുന്നു. ലോക്കപ്പില്‍ എങ്ങനെ ആത്മഹത്യാ ചെയ്‌തു എന്നതാണ്‌ അന്വേഷിക്കുന്നത്‌.

കഴിഞ്ഞ ബുധനാഴ്‌ച സ്‌പോണ്‍സറുടെ പീഡനം സഹിക്കാനാവാതെ തന്നെ നടിലേക്ക്‌ തിരിച്ചയക്കാനായി എംബസിയെ സമീപിച്ചിരുന്നു. സ്‌പോണ്‍സറെ ഫോണില്‍ കിട്ടാഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാളോട്‌ പിറ്റേന്ന്‌ വരാന്‍ ആവശ്യപെട്ടു. വ്യാഴാഴ്‌ച വീണ്‌ടും എംബസിയിലെത്തിയ ഇയാള്‍ പ്രശ്‌ന പരിഹാരം വൈകുന്നതിനെ തുടര്‍ന്ന്‌ എംബസിയില്‍ പരാക്രമം കാണിക്കുകയും, നാശ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ പോലീസില്‍ എല്‍പ്പിക്കുകകയായിരുന്നു. പോലീസ്‌ സ്റ്റേഷനിലും പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന്‌ ഇയാളെ തനിച്ചു ഒരു പ്രത്യേക സെല്ലില്‍ പര്‍പ്പിക്കുകയായിരുന്നു.

വീട്ടുജോലിക്കെത്തുന്ന വിദേശികള്‍ പലപ്പോഴും കടുത്ത പീഡനങ്ങള്‍ക്കിരയവുന്നുണ്‌ട്‌. അതേസമയം ഇത്തരം പരാതികളില്‍ എംബസി വേണ്‌ടത്ര നടപടികള്‍ എടുക്കുന്നില്ലെന്ന്‌ പരക്കെ പരാതിയുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക