Image

ഫോമയ്ക്ക് നവ ജീവന്‍ നല്‍കിയ പ്രിയ സഹോദരീ സഹോദരന്മാരെ...

Published on 29 June, 2018
ഫോമയ്ക്ക് നവ ജീവന്‍ നല്‍കിയ പ്രിയ സഹോദരീ സഹോദരന്മാരെ...
"പ്രിയ സഹോദരീ സഹോദരന്മാരെ' എന്ന സംബോധന ലോകത്തിനു പരിചയപ്പെടുത്തിയത് സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തിലായിരുന്നല്ലോ. പ്രസിദ്ധമായ ആ പ്രസംഗം മനുഷ്യ സാഹോദര്യത്തിനും ആദ്ധ്യാത്മികതയ്ക്കും ഉണര്‍വ് നല്‍കി.

ചിക്കാഗോയിലെ വിവേകാനന്ദന്‍ നഗറില്‍ കഴിഞ്ഞവാരം നടന്ന ഫോമാ കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളി കൂട്ടായ്മയ്ക്കു പുതിയ ഉന്മേഷം നല്‍കിയിരിക്കുകയാണ്. ജൂണ്‍ 21 മുതല്‍ മൂന്നുദിവസം കൊണ്ടാടിയ ഫോമ മാമാങ്കം ബെന്നി ടീമിന്റെ സംഘാടന മികവ് പ്രകടമാക്കുന്നതായിരുന്നു.  പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും എത്തിച്ചേര്‍ന്നു എന്നതുതന്നെ നല്ല കാര്യം. സൂപ്പര്‍ സ്റ്റാറുകളുടേയും മറ്റ് ഉന്നതരുടേയും പേരുപറഞ്ഞ് കണ്‍വന്‍ഷന് രജിസ്‌ട്രേഷന്‍ കൂട്ടുകയും സമയമാകുമ്പോള്‍ പല സെലിബ്രിറ്റികളും എത്താതിരിക്കുകയും ചെയ്യുന്ന അനുഭവം മുമ്പ് പലപ്പോഴും കണ്ടിരുന്നു.

വിശാലമായ കണ്‍വന്‍ഷന്‍ ഹാളും ചേര്‍ന്നുള്ള ഹോട്ടലും ഒരു റിലാക്‌സിംഗ് അന്തരീക്ഷം നിലനിര്‍ത്തി.

ഇത്രയും സുതാര്യവും, പരാതിരഹിതവുമായ തെരഞ്ഞെടുപ്പ് ഫോമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. എല്ലാ സബ്കമ്മിറ്റികളും അവരുടെ ഉത്തരവാദിത്വം നിറവേറ്റി. സെമിനാറുകള്‍, മീറ്റിംഗുകള്‍ എല്ലാം തന്നെ പ്രഖ്യാപിച്ചിരുന്നതുപോലെ നടന്നു. 'ടൈം മാനേജ്‌മെന്റ്' അല്പംകൂടി മെച്ചാമക്കാമായിരുന്നെങ്കിലും 'മലയാളി പതിവ്' എന്ന് ആശ്വസിക്കാം.

ഭക്ഷണക്കാര്യത്തില്‍ എല്ലാവരും സംതൃപ്തരായിക്കണ്ടു. മുന്‍ കണ്‍വന്‍ഷനുകളില്‍ പൊതുജനത്തെ ഏറ്റവുമധികം നിരാശപ്പെടുത്തിയ വിഷയവും ഭക്ഷണക്കാര്യമായിരുന്നല്ലോ.  അതിനാലായിരിക്കണം ചിക്കാഗോ ടീം ഈ വിഷയത്തില്‍ കടുതല്‍ ശ്രദ്ധിച്ചതായി മനസിലാക്കാം. നന്ദി.

മലയാളി മന്നന്‍, ബെസ്റ്റ് കപ്പിള്‍ തുടങ്ങിയ ഇനങ്ങള്‍ കൂടുതല്‍ പേര്‍ ആസ്വദിച്ചപ്പോള്‍ പതിവ് ആകര്‍ഷണങ്ങളായിരുന്ന ചിരിയരങ്ങ്, മലയാളി  മങ്ക തുടങ്ങിയവ പ്രഭമങ്ങിയ ഇനങ്ങളായി.

ഹോട്ടല്‍ മുറി ലഭിക്കുന്നതിനുവന്ന കാലതാമസവും കുറെ അതിഥികള്‍ക്ക് മറ്റൊരു ഹോട്ടലില്‍ തങ്ങേണ്ടി വന്നതും ചിലരിലെങ്കിലും മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും അവ താരതമ്യേന ക്ഷമിക്കാവുന്നതുതന്നെ.

കണ്‍ഗ്രാജുലേഷന്‍ ചിക്കാഗോ ടീം.
Join WhatsApp News
Arun Roy 2018-07-25 16:20:42
Looks like you are also planning to contest next FOMAA election!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക