Canada spiritual Group ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന IMPACT 2018 - Niagara യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ജൂലൈ 13,14,15 തീയതികളില്‍ നയാഗര വെള്ളച്ചാട്ടത്തിനടുത്തു ക്യാനഡ ബെസ്ററ് വാല്യൂ ഇന്‍ വെല്ലാന്‍ഡില്‍ വെച്ച് നടത്തപ്പെടുന്ന (1030 Niagara St, Welland, ON L3C 1M6) സമ്മര്‍ ക്യാമ്പില്‍ ഒണ്ടാരിയോയിലെ വിവിധ പട്ടണങ്ങളായ . ഗ്രെയ്റ്റര്‍ ടോറോണ്ടോ, ഹാമില്ട്ടണ് നയാഗ്ര, കിച്ച്നര്‍ ലണ്ടന്‍, വിന്‍ഡ്സര്‍, ബാരി, പീറ്റര്‍ബറോ, കിങ്സ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളുടെ ഒരു ആത്മീയ സമ്മേളനമാണിത്. ഈ വര്‍ഷം തെരെഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം 'ക്രിസ്തുവിനെ അറിയുകയും നമ്മിലൂടെ അറിയിക്കുകയും ' എന്നതാണ്.
ജൂലൈ 13 വെള്ളിയാഴ്ച 9 .30 നു ആരംഭിക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി ഡോ. പ്രിന്‍സ് തോമസ് വിവിധ ക്ലാസ്സുകള്‍ നയിക്കുന്നതായിരിക്കും. പ്രശസ്ത ഗായകന് ലോര്‍ഡ്സണ്‍ ആന്റണിയും ബെനിസന് ബേബിയും സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നല്‍കും. പവര്‍ ടോക്ക്, കൗണ്‍സിലിംഗ്, talent night, ഡിബേറ്റ്, ചോദ്യോത്തര വേദി തുടങ്ങിയവ ഈ ക്യാമ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.. ഇതോടൊപ്പം 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി തിമോത്തി ഇന്‍സ്റ്റിറ്റിയൂട്ട് ജൂനിയര്‍ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്സ് ഫെസ്റ്റില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രോഗ്രാമുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 13 നുീ 14 നും വൈ കുന്നേരം 6 മണിക്ക് പൊതു മീറ്റിങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 15 ന് സംയുക്ത ആരാധനയോടു കൂടെ സമ്മര്‍ ക്യാംപിനു സമാപനമാകും.