Image

ഫൊക്കാന നേതാക്കള്‍ അസഹിഷ്ണുത വെടിയണം: അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്)

ഇന്നസെന്റ് ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്) Published on 30 June, 2018
ഫൊക്കാന നേതാക്കള്‍ അസഹിഷ്ണുത വെടിയണം: അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്)
2018-ലെ ഫൊക്കാന ഇലക്ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ഇരുപക്ഷവും ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്തു വിടാനുള്ള തയ്യാറെടുപ്പിലാണ്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഒരേറ്റുമുട്ടലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. വടക്കേ അമേരിക്കന്‍ മലയാളികളുടെ ആശയും അഭിലാഷവുമായിരുന്ന ഒരു ദേശീയ സംഘടന കേവലം താല്‍ക്കാലിക ലാഭത്തിനും സാഥാനമാനങ്ങള്‍ക്കും വേണ്ടി ഒരു പതിറ്റാണ്ടിലേറെക്കാലത്തോളമായി ഏതാനും വ്യക്തികള്‍ തിരിഞ്ഞും മറിഞ്ഞും കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ദുഷ്പ്രവണത നാം മലയാളികള്‍ എതിര്‍ത്തു തോല്‍പിക്കേണ്ടിയിരിക്കുന്നു.

ഫൊക്കാന ഒരു മതേതര സാമൂഹ്യ സംഘടനയാണ്. ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യനീതിയും അടിവരയിട്ടുറപ്പിച്ച ഭരണഘടനാ സംവിധാനത്തിലൂടെ ഭരണം നടത്തിവന്നിരുന്ന സംഘടന. ജാതി, രാഷ്ട്രീയ സംഘടനകള്‍ക്ക് ഒരിക്കലും ഫൊക്കാനയില്‍ അംഗങ്ങളായി കടന്നുവരാന്‍ സാധ്യമല്ല. 2016-ല്‍ നാമം എന്ന ജാതിസംഘടനയെ വെള്ള പൂശി പിന്‍വാതിലിലൂടെ ഫൊക്കാനയില്‍ കയറ്റാന്‍ ശ്രമിച്ചത് മറ്റ് അംഗസംഘടനകള്‍ കൂട്ടമായി എതിര്‍ത്തു തോല്‍പിച്ചതാണ്. തെറ്റു മനസ്സിലാക്കി അതിന്റെ ഭാരവാഹികള്‍ ആസംഘടനയെ ഫൊക്കാനയില്‍ നിന്നും രേഖാമൂലം പിന്‍വലിക്കുകയും അവരുടെ ഡെലിഗേറ്റ്‌സ് വോട്ടു ചെയ്യാതെ മടങ്ങുകയും ചെയ്തു. ഫൊക്കാന ഭാരവാഹികളുടെ മൗനാനുവാദത്തോടും  സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെയും ന്യൂജേഴ്‌സി സ്‌റ്റേറ്റ് രജിസ്‌ട്രേഷനില്‍ പേര് അല്പം മാറ്റി ഈ സംഘടനയെ വീണ്ടും അമേരിക്കന്‍ മലയാളികളുടെ നെഞ്ചത്ത് കെട്ടിവയ്ക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫൊക്കാന ഭാരവാഹികള്‍ പിന്മാറണം. 

നാമം ഒരു പുതിയ സംഘടനയാണെങ്കില്‍ ഭാരവാഹികള്‍ അതിന്റെ 'അഡ്മിഷന്‍ പ്രോസസ്' വെളിപ്പെടുത്തണം. പുതിയ സംഘടനകളൊന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവേശനം നേടിയിട്ടില്ല എന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ വെളിപ്പെടുത്തുമ്പോള്‍ 'നാമം' എങ്ങനെ ഫൊക്കാനയില്‍ കയറിപ്പറ്റി എന്നതിന് ആരെങ്കിലും ഉത്തരം നല്‍കണം! ഏതാനും നാണയത്തുട്ടുകള്‍ക്കും രണ്ടു ലാര്‍് സ്‌കോച്ചു വിസ്‌ക്കിക്കും വേണ്ടി നേതാക്കള്‍ മഹത്തായ ഒരു സംഘടനയുടെ മതേതര സ്വഭാവത്തിന്റെ കടയ്്ക്കല്‍ കത്തി വയ്ക്കരുത്.

ഫൊക്കാനയുടെ അംഗസംഘടനകളുടെ കണക്ക് എല്ലാ പ്രാവശ്യവും പോലെ ഇപ്രാവശ്യവും ശുദ്ധ തട്ടിപ്പാണ്. അംഗസംഘടനകളുടെ ആള്‍ബലം നോക്കിയല്ല 'ഡലിഗേറ്റ്‌സ്' ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് അതു കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ആരെ പ്രീതിപ്പെടുത്താനാണ്, ആരെ സംരക്ഷിക്കാനാണ്, ആരെ വിജയിപ്പിക്കാനാണ് ഭാരവാഹികളെ നിങ്ങളീ കള്ളത്തരം ചെയ്യുന്നത്? സത്യസന്ധമായി എത്ര അംഗ സംഘടനകള്‍ അവരവരുടെ അംഗത്വ ലിസ്റ്റ് ഫൊക്കാനയ്ക്ക് അയച്ചു തന്നിട്ടുണ്ട് എന്ന് ഭാരവാഹികള്‍ക്ക് വെളിപ്പെടുത്താമോ? ഫൊക്കാന ഡലിഗേറ്റ്‌സ് ലിസ്റ്റില്‍ എങ്ങനെ മൈനറായ വ്യക്തികള്‍ കടന്നുകൂടി?

ഫൊക്കാനായുടെ ഭരണഘടനയും തിരഞ്ഞെടുപ്പു ചട്ടങ്ങളും അനുസരിച്ച് ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടു പേര്‍ക്കാണ് പരമാവധി മത്സരിക്കാവുന്നത്. പക്ഷേ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ ആറ് (6) സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. അവരുടെ പ്രസിഡന്റ് അടക്കം മറ്റു ചില കടലാസ്സു സംഘടനകളില്‍ കൂടി സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നത് വകതിരിവില്ലാ നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ്. പരാതിപ്പെട്ടിട്ടും എന്താണ് ഫൊക്കാന നേതൃത്വം നിശബ്ദത പാലിക്കുന്നത്? എന്ത് സാമൂഹ്യനീതിയാണ്, എന്ത് 'എത്തിക്ക്‌സാ'ണ് നേതൃത്വം ഈ അനീതിയിലൂടെ സാധൂകരിക്കുന്നത്?

പന്ത്രണ്ട് വര്‍ഷമായി ശരിയായ രീതിയില്‍ ഓഡിറ്റു ചെയ്യാത്ത കണക്കുമായി മുന്നോട്ടു പോകുകയാണ് ട്രസ്റ്റീ ബോര്‍ഡ്. കണ്‍വന്‍ഷന്‍ നടക്കുന്ന ഹോട്ടലില്‍ പണമടയ്ക്കാന്‍ ഫൊക്കാന പ്രസിഡന്റ് പെടാപാടു പെടുമ്പോള്‍ നാല്‍പതിനായിരത്തിലധികം ഡോളര്‍ അനധികൃതമായി കണക്കില്‍പ്പെടുത്താതെ കൈവശം വച്ചിരിക്കുകയാണ് ട്രസ്റ്റീ ബോര്‍ഡ്!

സത്യസന്ധത തൊട്ടുതീണ്ടാത്ത ഫൊക്കാന ഭാരവാഹികളോട് ശക്തവും, വ്യക്തവും, തീഷ്ണവുമായ ഭാഷയില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

1. 'നാമം' വര്‍ഗീയ സംഘടനയാണ് എന്നതിന് പകല്‍ പോലെ തെളിവുകളുണ്ട്. ആ സംഘടന ഫൊക്കാനയില്‍ നിന്ന് അംഗത്വം പിന്‍വലിച്ചതിന് രേഖകളുണ്ട്. പേരു തിരുത്തിയെങ്കിലും തിരികെ ചേര്‍ത്തതിന് രേഖകളില്ലാ, ആയതുകൊണ്ട് അര്‍ഹതയില്ലാത്ത 'നാമം' എന്ന സംഘടനയെ ഫൊക്കാനയില്‍ നിന്നും മാറ്റി നിര്‍ത്തണം.

2.അംഗസംഘടനകളുടെ ആള്‍ബലം നോക്കിമാത്രം ഡെലിഗേറ്റുകളെ നിശ്ചയിക്കണം.

3. അര്‍ഹതയില്ലാതെ സ്വന്തം സംഘടന വിട്ട് രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ ഏതൊരു സംഘടനയില്‍ നിന്നു മത്സരിച്ചാലും അവരെ അയോഗ്യരാക്കണം.

4. മൈനര്‍മാരായ ഏതെങ്കിലും ഡെലിഗേറ്റുകളുണ്ടെങ്കില്‍ അവരെ പുറത്താക്കണം.

5. അംഗസംഘടനകളുടെ രജിസ്‌ട്രേഷന്‍ ഫീസ്, സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ ഫീസ് തുടങ്ങിയവ ഫൊക്കാനയുടെ ഏക അക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടത്. ഫൊക്കാന ട്രഷററാണ് അതിന്റെ സൂക്ഷിപ്പുകാരന്‍, ട്രസ്റ്റീ ബോര്‍ഡല്ല. അതുകൊണ്ട് ട്രസ്റ്റീ ബോര്‍ഡ് കണക്കില്‍ പെടാതെ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ തുകയും ഉടനടി ഫൊക്കാനയുടെ അക്കൗണ്ടിലേക്കു മാറ്റണം. 

വളരെ ലളിതവും സുതാര്യവുമായ കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തിണ്ണമിടുക്കിന്റെ പേരിലോ, ഭരണത്തിലിരിക്കുന്നതിന്റെ പേരിലോ ഈ ആവശ്യങ്ങള്‍ നിഷേധിച്ച് ഭരണത്തില്‍ തൂങ്ങിക്കിടന്ന് മുന്നോട്ടു പോകാനാണ് ശ്രമമെങ്കില്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ വടക്കേ അമേരിക്കയിലും ഉണ്ടെന്ന് ഞങ്ങള്‍ ഭാഷ്യപ്പെടുത്തുന്നു. 

2006-ലെ പിളര്‍പ്പിനു കാരണമായ കാര്യസ്ഥതയില്ലായ്മയുടെ കാരണവന്‍മാരാണ് ഇപ്രാവശ്യവും ചില മുഖ്യാസനങ്ങളിലിരിക്കുന്നത് എന്ന വസ്തുത ഞങ്ങളെ അമ്പരിപ്പിക്കുന്നു. അനീതിയുടെ മാളികമുകളേറിയ ഈ മണ്ടന്‍മാരുടെ തോളില്‍ മാറാപ്പുകേറ്റുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. അത് നീതിന്യായ കോടതി വഴിയായാലും മറ്റൊരു യഥാര്‍ത്ഥ മലയാളി സംഘടനയിലൂടെ ആയാലും ലക്ഷ്യം ഒന്നേയുള്ളൂ, ഫൊക്കാനയിലെ അഴിമതി അവസാനിപ്പിക്കുക, ഫൊക്കാന നേതാക്കള്‍ അധികാരത്തിന്റെ അസഹിഷ്ണുത വെടിഞ്ഞ് സുതാര്യമായ ഒരു ഭരണത്തിന് വാതില്‍ തുറക്കുക.

ഇന്നസെന്റ് ഉലഹന്നാന്‍(ന്യൂയോര്‍ക്ക്)

ഫൊക്കാന നേതാക്കള്‍ അസഹിഷ്ണുത വെടിയണം: അഡ്വ. ഇന്നസെന്റ് ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്)
Join WhatsApp News
Independent 2018-06-30 09:02:41
You are saying not to encourage intolerance in the heading for this write-up while what follows is nothing but intolerance. What a hypocrisy!!. BY the way culture and religion are not excusionary but complementay. What is exclusionary is people with vested interests.
HVMA Life member, 2018-06-30 10:10:29
Are you an advocate now? if not you should not use that job title.
if you are a plumber will you add plumber to your name.
it is egoism to use job title.
Educated people won't use their Job description to the name especially if they are not doing it.

innocent alias kuriappuram 2018-06-30 22:21:26
കുര്യാപുരം നിങ്ങളുടെ ഭാഷയും ശൈലിയും നന്ന് . നിങ്ങൾ ഏൽപ്പിച്ചകാര്യം എഴുത്തുകാരൻ നന്നായി ചെയ്തിരിക്കുന്നു . താങ്കൾ എഴുതിച്ചിരിക്കുന്ന കാര്യങ്ങൾ പലതും ശരിതന്നെ . ഫോക്കാനയുടെ പിളർപ്പുമുതലുള്ള കാര്യങ്ങൾ പറയുന്ന നിങ്ങൾ , കഴിഞ്ഞ പത്തുവര്ഷങ്ങളിൽ അധികാരത്തിന്റെ ഭാഗമായി നില്ക്കാൻ എപ്പൊഴും ശ്രമിച്ചിരുന്നില്ല? അപ്പം പങ്കിട്ടപ്പോൾ കുറഞ്ഞുപോയി എന്ന് കുരങ്ങൻ പണ്ടൊരു കഥയിൽ കുറുക്കനോട് പറഞ്ഞപോലെ ആയി കാര്യങ്ങൾ. 
സുഹൃത്തേ , ഏതു സംഘടനയിലാണ് സ്വജന പക്ഷപാതവും കുതികാൽ വെട്ടിപ്പും ഇല്ലാത്തത് . കുടുംബങ്ങളിൽ പോലും അഭിപ്രായ വത്യസാം വരാറുണ്ട് . അവിടെയെല്ലാം നമ്മൾ കോടതിയെ സമീപിക്കാറില്ല , താങ്കൾ എന്താണ് നിങ്ങളുടെ അംഗസംഘടനയിൽ ചെയ്തത് ? തനിക്കിഷ്ടമില്ലാത്ത വെക്തി നേതൃത്വത്തിൽ വരാതിരിക്കാൻ കോടതിയെ സമീപിക്കുക , സംഘടയുടെ പ്രവർത്തനം മരവിപ്പിക്കുക , സംഘടനയെ കൈപ്പിടിയിൽ ഒതുക്കാൻ വിരലിൽ എണ്ണാവുന്ന അംഗങ്ങളുമായി ശ്രമിക്കുക , എക്സിക്കൂട്ടീവിലേക്കുപോലും ആള് തികയാത്തതിനാൽ  ഫോമയുടെ അംഗ സംഘടനയിൽ നിന്നും ഒരാളെ വൈസ് പ്രസിഡന്റ് ആക്കുക , ഇതും കോടതി റെക്കോർഡ്സിൽ ഉണ്ട് . ങ്ങളാണോ ഫോക്കാനോയെ കുറ്റംപറയുക . പിളർപ്പിന് ശേഷം ഫോക്കാനോയിൽ അഴിമതി നിറഞ്ഞു എന്ന് താങ്കൾപറയുമ്പോൾ ഫോമയായിരുന്നു ശരി എന്നാണോ കവി ഉദ്ദേശിച്ചത് . 

ജാതി സംഘടനയെ കുറിച്ചുള്ള തങ്ങളുടെ വിലാപം കേട്ടപ്പോൾ സഹതാപമാണ് തോന്നിയത് . ഫോക്കാനോയുടെ പിറവികാലത്തു അമേരിക്കയിൽ മത സംഘടനകൾക്കു കാര്യമായ സ്ഥാനം  ഉണ്ടായിരുന്നില്ല . ഇന്ന് ജാതിയും ഉപജാതിയും നോക്കിയാണ് സ്ഥാന മാനങ്ങൾ വീതം വയ്ക്കുന്നത് .  ജാതീയ സംഘടനാ നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയാൽ അമേരിക്കൻ മലയാളി സംഘടനകളിലെ ഒട്ടു മിക്ക നേതാക്കളും പുറത്തിരിക്കേണ്ടിവരും . എന്തിനേറെ നിങ്ങളുടെ പാനൽ പ്രസിഡന്റും ഇതിൽ പെടും . മതവും ജാതിയുമല്ല , വർഗീയതയാണ് വെറുക്കപ്പെടേണ്ടത്  മതം എന്നാൽ അഭിപ്രായം , വിശ്വാസം എന്നൊക്ക അർഥം , ജാതിയെന്നാൽ ഒരേ ധർമത്തോട് കൂടിയവയുടെ (വക്തികൾ ) കൂട്ടം. മനുഷ്യൻ ഒരു ജാതി , മൃഗം മറുജാതി . എന്നാൽ മനുഷ്യ മൃഗമാവരുത് . വർഗീയതയെ ഏറ്റവും എതിർക്കുന്ന കമ്മ്യൂണിസ്റ് പാർട്ടികൾ പോലും മത സ്വാതന്ത്ര്യത്തെ  അനുകൂലിക്കുകയും മതസംഘടനകളിൽ പ്രവർത്തിക്കുവാൻ അനുമതി നൽകുkകയും ചെയ്യുന്ന കാലമാണിത് . 

  ഏതൊരു സംഘടനയുടെയും കെട്ടുറപ്പ് സാമ്പത്തിക കാര്യം തന്നെ . അതിനു കണക്കുകൾ സുതാര്യമാവണം , ഇപ്പറഞ്ഞ കാലയളവിലൊക്ക്‌ ഫോക്കാനോയിൽ വിവിധ എക്സിക്യൂട്ടീവ് പൊസിഷൻ എടുത്തിരുന്ന ആളാണ് തങ്ങളുടെ പാനൽ പ്രസിഡന്റ് സ്ഥാനാർത്തി . അക്കാലത്തൊന്നും തങ്ങൾക്കോ അവർക്കോ പരാതിയുണ്ടായിരുന്നതായി  മാലോകർ കേട്ടിട്ടില്ല . ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന്റെ യുക്തി ഞങ്ങൾ പൊതുജനതിനു തിരിയുന്നുണ്ട് . കണക്കുകൾ സുതാര്യമാവണം എന്ന ആവശ്യം മലർന്നു കിടന്നു തുപ്പുന്നപോലെ , പറയാനും ഒരു യോഗ്യത വേണ്ടേ ?  പണ്ട് പാണൻ പാടി നടന്ന ഒരു പഴങ്കഥയുണ്ട്, രണ്ടു വൈശ്യന്മാർ ചേർന്ന് കനക വ്യാപാരം നടത്തി , ഒരു സുപ്രഭാതത്തിൽ കടയിൽ കവർച്ച രാജ കിങ്കരന്മാർ  തിരഞ്ഞു ചെല്ലുമ്പോൾ പരാതിക്കാരന്റെ തട്ടിൻ പുറത്തു തൊണ്ടി . അതോടെ തീർന്നു പരാതിക്കാരന്റെ വിശ്വാസ്യത  . നിങൾ മൂലം പ്രസിഡന്റ് സ്ഥാനാർത്ഥിക്കും ഹാ കഷ്ടം എന്നല്ലാതെ  എന്ത് പറയാൻ .  
     ഫോമയിലും ഫോക്കാനോയിലും അംഗ സംഘടനകളുടെ എണ്ണം വര്ഷം തോറും കൂടാറുണ്ടെങ്കിലും ജന പങ്കാളിത്തം കുറവായിരിക്കും അതിനു കാരണം നിങ്ങളെ പോലെയുള്ള നേതാക്കന്മാരാണ് . താങ്കൾ ഉൾപ്പെട്ട സംഘടനയിൽ എത്രപേരുണ്ട് , അംഗബലം കുറവാണെങ്കിൽ  പ്രതിനിധി ആകുന്നതിൽ നിന്നും താങ്കൾ മാറിനിൽക്കുമോ? കുറേക്കാലമായതല്ലേ ഒന്ന് മാറിനിന്നു കൂടെ ? പുതിയവർക്കു അവസരം കിട്ടട്ടെ .   നിങ്ങളുടെ സ്വന്തം സംഘടനയെ  ജനറൽ ബോഡി അറിയാതെ ബൈലോ തിരുത്തി സംഘടന പിടിച്ചെടുക്കാൻ ശ്രമിച്ചത് തെറ്റുതന്നെയല്ലേ  . നിങളുടെ ഭാഗത്തു അഞ്ചുപേർ മാത്രമുണ്ടായിട്ടും കോടതിയിൽ താങ്കളുടെ പക്ഷത്തു നിന്നും നൽകിയ കേസ് രാജിയാക്കി പ്രതിനിധി എലെക്ഷനിൽ മത്സരിക്കാൻ ഇറങ്ങിയതും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തെറ്റ് തന്നെയല്ലേ ? വീരസ്യം ആർക്കും പറയാം , പ്രവർത്തിയിലാണ് കാര്യം . 

അമേരിക്കൻ മലയാളികൾക്കിടയിൽ ഏതു സംഘടനയിലാണ് പ്രവർത്തന മികവ് കണക്കാക്കി സ്ഥാനം നൽകുക . പലപ്പോഴും ഒരേ സ്ഥാനത്തേക്ക് ഒന്നിലധികം രംഗത്ത് വരാം , അപ്പോൾ മുതിർന്നവരും നേതൃത്വ ഗുണവും ഉള്ളവർ ചേർന്ന് ചർച്ചചെയ്തു സംഘടനയുടെ നന്മക്കായി ഒരാളോട് മാറിനിൽക്കാനും അടുത്ത തവണ പരിഗണിക്കാം എന്നും വാക്കുനൽകുന്നു , ഇത് സംഘടനയുടെ ബൈ ലോയിൽ പറയുന്നതല്ല , ഒരു കെർട്ടസി എന്നു മാത്രം . എന്നു കരുതി ആരും വാക്കുപാലിക്കാതിരിക്കുന്നില്ല . രാഷ്ട്രീയ പാർട്ടികളിൽ ഇത് പതിവാണ് . കൊടുത്ത വാക്ക് പാലാക്കിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് . സംഘടനകൾക്കും അത് നല്ലതേ സംഭവിക്കൂ . . 
   മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് ഫോക്കാനോ എന്ന താങ്കളുടെ വാദം അംഗീകരിച്ചാൽ തന്നെ , താങ്കളെന്തിനാണ് അതിന്റെ കപ്പിത്താൻ ആകാൻ ശ്രമിക്കുന്നത്. ഫോമാ , വേൾഡ് മലയാളീ യിലോ പോയി രക്ഷപെട്ടുകൂടെ ? മുങ്ങുന്ന കപ്പലിനെ രക്ഷിക്കാൻ കരുത്തരും അതിലുപരി വിവേകമതികളും പ്രായോഗിക ജ്ഞാനവുമുള്ള കപ്പിത്താന്മാരെയാണ് ആവശ്യം. .
ഫോക്കാനോയിൽ കടലാസ്സു സംഘടനകളും ചാത്തൻ പ്രതിനിധികളും ഉണ്ടെങ്കിൽ അടുത്ത തവണമുതൽ ചാത്തനെ പിടിക്കാൻ തൈക്കാട്ടുശ്ശേരി നമ്പൂതിരിയെ കൂടി ഫോക്കാനോ സമ്മേളനത്തിൽ സ്വന്തംചിലവിൽ പങ്കെടുപ്പിച്ചുകൊള്ളാമെന്നു ഒരു കാച്ചങ്ങു കാച്ചിക്കോ ആംബിയൻസ് കൂടും ..
  ഏതൊരുസംഘടനയുടെയും ജീവ നാഡിയാണ് ട്രുസ്ടീ ബോർഡ്  . അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങാണ് ഫോക്കാനോ ട്രുസ്ടീ ബോർഡ് എന്നത് മുന്തിരിങ്ങ പുളിക്കും എന്നു പറഞ്ഞ കുറുക്കനെപോലെയാണ് . നിങ്ങളുടെ മാതൃ സംഘടനയിൽ ട്രുസ്ടീ ബോര്ഡിനെ എലിമിനേറ്റ് ചെയ്തു ബോർഡ് ഓഫ് ഡിറക്ടഴ്സിനെ നോമിനേറ്റ് ചെയ്തു സങ്കടനയെ വരുതിയിലാക്കാൻ ശ്രമിച്ചപോലെ ഫോക്കാനോയിലും ഒന്ന് ശ്രമിക്കാൻ ഉദ്ദേശമുണ്ടോ . അങ്ങനെയെങ്കിൽ സ്ഥിരമായി സംഘടനയെ നയിക്കാമല്ലോ . പൊതു പ്രവർത്തകർക്ക്  നേരും നെറിയും വേണം . സത്യസന്ധതയും പൊതു ജന സമ്മതിയും വേണം . അല്ലാതെ ഒരുകുപ്പി ഹെനസ്സി കൊണ്ട് പിടിച്ചെടുക്കാം എല്ലാ സംഘടനയും എന്നു വ്യാമോഹിക്കരുത് . 
    ഇത്രയും കുറിച്ചത് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത അമേരിക്കൻ മലയാളികൾ പ്രതികരിക്കണം എന്ന താങ്കളുടെ ആഹ്വനം മൂലമാണ് . ഒരിക്കൽ സംഘടനയിൽ പിളർപ്പ് ഉണ്ടായപ്പോൾ പ്രതികരിക്കാതിരുന്നവർ ജന പക്ഷ നേതൃത്വത്തെയും  വാക്കിന് വില കല്പിക്കുന്നവരെയും തിരിച്ചറിയട്ടെ . സദയം ശ്രദ്ധിക്കുമല്ലോ .
Rockland Man 2018-07-01 03:25:11
Innocent I agree 100 percent with you. You are pointing the correct reasons based on the facts. Read innocent article in deep. Some comments appeard against his article is baseless and false. Many photo people, microphone mongers, position mongers, illegittimate candidates are with other team.  Some people want all positions, their entitre family also want all positions. Some want to play MC all the time and they do not know how to use proper words also. But they are after mike and occupy as charmanship of beauty, or manka or mankan contests.. Root them out. Get good talented people up there.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക