Image

കുറിഞ്ഞി പൂത്തു തുടങ്ങി: സഞ്ചാരികള്‍ ഇടുക്കിയിലേക്ക്‌ എത്തിതുടങ്ങി

Published on 30 June, 2018
കുറിഞ്ഞി പൂത്തു തുടങ്ങി: സഞ്ചാരികള്‍  ഇടുക്കിയിലേക്ക്‌ എത്തിതുടങ്ങി


മൂന്നാര്‍:  പശ്ചിമഘട്ട മലനിരകളെ നീല വസന്തത്തിന്റെ സൗന്ദര്യ കാഴ്‌ചകളിലേക്ക്‌ എത്തിച്ച്‌  കുറിഞ്ഞി പൂത്തു തുടങ്ങി.  സഞ്ചാരികള്‍  ഇടുക്കിയിലേക്ക്‌ എത്തിതുടങ്ങി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍മാത്രം സംഭവിക്കുന്ന മഹാ അത്ഭുതം കണ്ണുകള്‍കൊണ്ട്‌ ഒപ്പിയെടുക്കാന്‍ ഇക്കുറി എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ സഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച്‌ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ കുറിഞ്ഞി പൂക്കള്‍ വിരിഞ്ഞു തുടങ്ങിയതോടെ സഞ്ചാരികള്‍ കൂടുതലായി ഇടുക്കിയിലേക്ക്‌ എത്തിതുടങ്ങി. മുന്‍ സീസണില്‍ ജൂലൈമാസത്തിലാണ്‌ കുറിഞ്ഞി പൂവിട്ടത്‌. ഇക്കുറിയും കുറിഞ്ഞിപൂക്കള്‍ ജൂലൈ പകുതിയോടെ വരവറിയിക്കും എന്നാണ്‌ ജില്ലാ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക