'നാനാഗിയ നദിമൂലമെ' വിശ്വരൂപം 2 ലെ ഗാനം പുറത്തിറങ്ങി
FILM NEWS
30-Jun-2018

ഉലകനായകന്‍ കമല്‍ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 ലെ ആദ്യഗാനം പുറത്തിറങ്ങി. 'നാനാഗിയ നദിമൂലമെ' യെന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിരിക്കുന്നത്. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന കമല്‍ ഹാസനാണ്.
ചിത്രത്തില്‍ കമല്‍ഹാസന്റെ അമ്മയായി അഭിനയക്കുന്നത് വഹീദ റഹ്മാനാണ്. ഇവരെ കൂടാതെ പൂജ കുമാര്‍, ആന്‍ഡ്രിയ ജര്‍മിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജെയ്‌ദീപ് അഹ്ലാവത്, നാസര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തും. വിശ്വരൂപം ഏറെ വിവാദങ്ങള്‍ തീര്‍ത്താണ് തീയറ്ററിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ഈ സിനിമയെ ഇരു കൈയ്യും നീട്ടി് സ്വീകരിച്ചിരുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments