Image

ഇ പി ജയരാജന്‍ എംഎല്‍എ ആശുപത്രി വിട്ടു

Published on 30 June, 2018
ഇ പി ജയരാജന്‍ എംഎല്‍എ ആശുപത്രി വിട്ടു
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ആശുപത്രി വിട്ടു. വ്യാഴാഴ്ച സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യവും തലചുറ്റും അനുഭവപ്പെട്ട ഇ പിയെ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചതരിഞ്ഞ് അദ്ദേഹം ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെ വീട്ടിലേക്ക് പോയി. 

പത്തു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ശനിയാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ഇപിയെ ആശുപത്രയില്‍ സന്ദര്‍ശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക