Image

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Published on 30 June, 2018
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ സ്ഥാനം നോക്കിയല്ല, കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. കേസില്‍ ബാഹ്യശക്തികളുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ക്കെതിരെ ഉറപ്പായും നടപടി സ്വീകരിച്ചിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസുകാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. പദവിയും യോഗ്യതയും നോക്കിയല്ല കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നത്. പോലീസ് സേനയില്‍ തെറ്റായ പ്രവണത ഉള്ളവരുണ്ട്. അഴിമതി വീരന്‍മാരെ പോലീസ് സേനയില്‍ വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക