Image

മലയാള സിനിമയില്‍ മൊത്തത്തില്‍ സ്ത്രീകള്‍ക്ക് ഇവിടെ ബഹുമാനം ലഭിക്കാറുണ്ട്, ഇതുവരെ മോശമായ ഒരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ആശാ ശരത്ത്

Published on 30 June, 2018
മലയാള സിനിമയില്‍ മൊത്തത്തില്‍ സ്ത്രീകള്‍ക്ക് ഇവിടെ ബഹുമാനം ലഭിക്കാറുണ്ട്, ഇതുവരെ മോശമായ ഒരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ആശാ ശരത്ത്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകകരുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാ ശരത്ത്. ദ്യശ്യം എന്ന ചിത്രത്തിനു ശേഷമായിരുന്നു അവര്‍ക്ക് സിനിമയില്‍ തിരക്കേറിയിരുന്നത്. 
മോഹന്‍ലാലിനൊപ്പമുളള ഡ്രാമ എന്ന ചിത്രമാണ് ആശാ ശരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാ രംഗമാണ് സ്ത്രീകള്‍ക്ക് എറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആശാ ശരത്ത്..

അടുത്തിടെ മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് എറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന് ആശാ ശരത്ത് പറഞ്ഞിരുന്നു.മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ മാത്രമാണ് സുരക്ഷിതത്വമുണ്ടെന്ന് തോന്നിയിട്ടുളളതെന്നാണ് ആശാ ശരത്ത് പറയുന്നത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടതെന്നും ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടുമെന്നും ആശ പറയുന്നു.

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവള്‍ക്ക് അങ്ങനെ സംഭവിച്ചത് നിര്‍ഭാഗ്യകരമായി പോയെന്നും ആശ ശരത് പറയുന്നു. ഇങ്ങനെയാരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മലയാള സിനിമയെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഇവിടെ ബഹുമാനം ലഭിക്കാറുണ്ട്. അതിലൊരു സംശയവുമില്ലെന്നും ഇതുവരെ മോശമായ ഒരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക