Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന്

Published on 30 June, 2018
ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്നിന്

ഫ്രാങ്ക്ഫര്‍ട്ട്: യേശുശിഷ്യനും ഭാരത അപ്പസ്‌തോലനും സഭാപിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ഓര്‍മതിരുനാള്‍ (ദുക്‌റാന) ഭക്ത്യാദരപൂര്‍വം ഫ്രാങ്ക്ഫര്‍ട്ട് ഇടവകയില്‍ ആഘോഷിക്കുന്നു.

ജൂലൈ ഒന്നിന് (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്നു നടക്കുന്ന സ്‌നേഹവിരുന്നിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫും പള്ളിക്കമ്മിറ്റിയും അറിയിച്ചു.

ദിവ്യബലിയില്‍ ഫാ. ജയിംസ് പുളിക്കതുണ്ടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണയും തിരുനാള്‍ നടത്തുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് : 0157 86559296, ബിജന്‍ കൈലാത്ത് 01522 9543425.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക