Image

സ്‌ഫോടനം: മലയാളി ഉള്‍പ്പെടെ 15 ജവാന്മാര്‍ കൊല്ലപ്പെട്ടു

Published on 27 March, 2012
സ്‌ഫോടനം: മലയാളി ഉള്‍പ്പെടെ 15 ജവാന്മാര്‍ കൊല്ലപ്പെട്ടു
പുസ്‌തോല(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 15 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. വയനാട് പുല്‍പ്പള്ളി സ്വദേശി പി.കെ ഷിബുവാണ് മരിച്ച മലയാളി ജവാന്‍. പുസ്‌തോലയ്ക്ക് സമീപം ധനോര ടെഹ്‌സിലില്‍ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി തകരുകയായിരുന്നു. 

പുസ്‌തോലയില്‍ നിന്ന് ഗട്ടയിലേക്ക് ജവാന്മാരുമായി പോകുകയായിരുന്ന ബസ്സാണ് ആക്രമണത്തിനിരയായത്. പുസ്‌തോല ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ ഏറെ വൈകി. വിവരമറിഞ്ഞ് മഹാരാഷ്ട്ര ഡി.ജി.പി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക