Image

മുബാറക് യൂസുഫിന് ഫുട്‌ബോള്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷന്‍

Published on 30 June, 2018
മുബാറക് യൂസുഫിന് ഫുട്‌ബോള്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷന്‍

കുവൈത്ത് സിറ്റി: കുവൈത്ത് ഫുട്‌ബോള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി മുബാറക് യൂസുഫ് ഫുട്‌ബോള്‍ മാനേജ്‌മെന്റില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (അകഎഎ) അംഗീകൃത പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥാമാക്കി.

പഠനകാലത്ത് മികച്ച പ്രകടനത്തിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസില്‍ നിന്നും അഖിലേന്ത്യ തലത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിക്കുള്ള പ്രത്യേക പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അഖിലേന്ത്യ ഫുട്‌ബോള്‍ കോച്ചിംഗ്് ലൈസന്‍സുള്ള മുബാറക്, കുവൈത്തില്‍ കോച്ചിംഗ് ലൈസന്‍സ് ഉള്ള ഇന്ത്യക്കാരനാണ്. 18 വര്‍ഷമായി ഇന്ത്യന്‍ റഫറി അസോസിയേഷന്റെ അംഗീകൃത ഫുട്‌ബോള്‍ റഫറിയും കുവൈത്തിലെ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ കേഫാക് സ്ഥാപക അംഗവും കുവൈത്തിലെ പ്രമുഖ ടീമുകളായ അഗഎഇ കുവൈറ്റ് & മാക് കുവൈറ്റ് തുടങ്ങിയവയുടെ മുഖ്യ പരിശീലകന്‍ കൂടിയാണ് മുബാറക്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക