Image

നീ എന്ന കവിത (ഫൈസല്‍ മാറഞ്ചേരി)

Published on 01 July, 2018
നീ എന്ന കവിത (ഫൈസല്‍ മാറഞ്ചേരി)
തുറന്നു വെച്ച പുസ്തകമായിരുന്നിട്ടും വായിക്കപ്പെടാതെ പോയ കവിതയായിരുന്നു നീ
ശ്രുതി ചേര്‍ത്തു വെച്ചൊരു വീണയായിരുന്നിട്ടും ആരും മീട്ടാത്ത രാഗമായിരുന്നു നീ
നിറഞ്ഞൊഴുകിയിരുന്നൊരു പുഴയായിരുന്നിട്ടും കടലില്‍ പതിക്കാത്ത പ്രവാഹമായിരുന്നു നീ
ഇടമുറിയാതെ പെയ്ത മഴയായിരുന്നിട്ടും ആരെയും കുളിരണിയിക്കാത്ത ധാരയായിരുന്നു നീ
നിശയെ മോഹിപ്പിച്ച നിലവായിരുന്നിട്ടും കാര്‍മേഘത്തില്‍ മറഞ്ഞിരിപ്പായിരുന്നു നീ
അവസാനമെന്തേ നീ ഒരഗ്‌നിയായ് പടര്‍ന്നൊതുങ്ങി ചാരമായ് എന്നില്‍ എരിഞ്ഞടങ്ങി......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക