Image

കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.

Published on 01 July, 2018
കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. നിപ്പാ വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ സേവനം നടത്തിയവരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്ന പരിപാടിയും ഡോക്ടേഴ്‌സ് ദിനാചരണവും ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. 

നിപ്പായെ ചെറുത്തുതോല്‍പ്പിക്കാന്‍ ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. നിപ്പായെ നേരിട്ടതില്‍ ലോകം കേരളത്തെ കണ്ട് പഠിക്കുകയാണ്. സംസ്ഥാനം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്‌പോള്‍ അതിനെ മറികടന്ന് രോഗത്തെ നിയന്ത്രിക്കാന്‍ കേരളത്തിനായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ ശക്തിയാണ് നിപ്പായെ പ്രതിരോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക