Image

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി' അടുത്ത മാസം ആറിന് തീയേറ്ററുകളില്‍

Published on 01 July, 2018
പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി' അടുത്ത മാസം ആറിന് തീയേറ്ററുകളില്‍
'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന 'മൈ സ്റ്റോറി' അടുത്ത മാസം ആറിന് തീയേറ്ററുകളില്‍ എത്തും. റോഷ്‌നി ദിനകര്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ റിലീസ് തീയതി പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 

രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. തൊണ്ണൂറുകള്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. 

ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം സംവിധായക റോഷ്‌നി ദിനകറും ദിനകര്‍ ഒ വിയും ചേര്‍ന്നാണ്. സണ്ണി വെയ്ന്‍, നന്ദു, മനോജ് കെ ജയന്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ക്യമാറ: ഡൂഡ്‌ലി വിനോദ് പെരുമാള്‍, എഡിറ്റര്‍ ലിജോ പോള്‍, സംഗീതം ഷാന്‍ റഹ്മാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക