ജസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കെഎസ്യു ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കും
Published on 01 July, 2018
ജസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കെഎസ്യു ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കും. പരിയാരം മെഡിക്കല്‍ കോളെജിലെ ഫീസ് ഘടന പരിഷ്കരിക്കുക, കേരള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഉപരോധം. ഉപരോധം ലക്ഷ്യം കണ്ടില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് തൊടുപുഴയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജയിംസി(20)നെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്ന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല