സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2020 ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ഥി
fomaa
01-Jul-2018

ന്യൂ യോര്‍ക്ക്: പക്വമായ സമീപനങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായാണ്
സ്റ്റാന്‍ലി കളത്തില്‍ ഫോമാ സെക്രെട്ടറി പദത്തിലേക്ക്
മത്സരത്തിനിറങ്ങുന്നത്. സംഘടന എന്തായിരിക്കണം,
എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ്
സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്.
നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി ഫോമയുടെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന സ്റ്റാന്‍ലി പറഞ്ഞു. ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെ പോകാനൊന്നും ഒരിക്കലും തയാറായിട്ടില്ല. സംഘടനയുടെ നന്മ മാത്രമേ ലക്ഷ്യമാക്കിയിട്ടുള്ളൂ. അതു തുടരുകയും ചെയ്യും.
വലിയ പ്രതീക്ഷകളോടെയാണ് ഫോമ രൂപംകൊണ്ടത്. ചിലപ്പോഴൊക്കെ ആ പ്രഭയ്ക്ക് മങ്ങലേറ്റപോലെ തോന്നിയിട്ടുണ്ടെങ്കിലും സംഘടനയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അതിനു പങ്കാളിയാവുകയാണ് തന്റെ ലക്ഷ്യം.
സംഘടനയ്ക്ക് പിന്നില്‍ ശക്തമായി നില്‍ക്കാന്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി. നേട്ടങ്ങളോ പബ്ലിസിറ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവിടെയുമുള്ള ട്രാക്ക് റിക്കാര്‍ഡ് നോക്കിയാല്‍ അതു വ്യക്തമാകും.
സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് നേതൃത്വത്തില്‍ വരേണ്ടത്. താഴെതട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് വരണം. പെട്ടെന്നൊരുള്‍ നേതൃത്വത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല.
പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ പക്ഷം.
സംഘടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയത്തെപ്പറ്റി സംശയമൊന്നുമില്ല.
തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി ബാലജനസഖ്യത്തില്‍ കൂടിയാണ് നേതൃരംഗത്തുവന്നത്.

Comments.
Hemachandran Periyal
2018-07-04 13:27:31
U came to FOMAA by the time of second convention, never been with FOMAA for the first 3 years.. how can u publically Spread lies n building false profile will make U fall
Varughese Philip
2018-07-02 09:27:09
Best Wishes
Foman
2018-07-02 08:32:21
Fomaa president ayathu porayo?
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments