Image

കൊച്ചി നാവികസേനാ ആസ്ഥാനത്തെ സിബിഐ റെയിഡ്‌: ചീഫ്‌ എന്‍ജിനിയറടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published on 02 July, 2018
കൊച്ചി നാവികസേനാ ആസ്ഥാനത്തെ സിബിഐ റെയിഡ്‌: ചീഫ്‌ എന്‍ജിനിയറടക്കം മൂന്നുപേര്‍ അറസ്റ്റില്‍


കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ നടത്തിയ റെയിഡിനെടുവില്‍ നാവികസേനാ ആസ്ഥാനത്തെ ചീഫ്‌ എന്‍ജിനിയറടക്കം മൂന്നുപേര്‍ അറസ്റ്റില്‍.മിലിട്ടറി എന്‍ജിനിയറിങ്‌ സര്‍വീസ്‌ ചീഫ്‌ എന്‍ജിനിയര്‍ രാകേഷ്‌ കുമാര്‍ ഗാര്‍ഗ്‌ അടക്കമുള്ളവരാണ്‌ അറസ്റ്റിലായത്‌.

ഗാര്‍ഡിന്റെ വീട്ടിലും ഓഫീസിലും ഡല്‍ഹിയിലെ കേന്ദ്രത്തിലുമാണ്‌ ഒരേ സമയം സിബിഐ റെയ്‌ഡ്‌ നടത്തിയത്‌. ഗാര്‍ഗിനെയും രണ്ട്‌ കരാറുകാരെയും സിബിഐ അറസ്റ്റുചെയ്‌തു. ഗാര്‍ഗിന്റെ വീട്ടില്‍ നിന്നു സിബിഐ മൂന്നുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌.



ഇയാള്‍ക്കെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹിയിലെയും കൊച്ചിയിലെയും വീടുകളിലെ പരിശോധന നടത്തിയത്‌.

വെല്ലിങ്‌ടണ്‍ ഐലന്റിലെ നാവികസേന ആസ്ഥാനത്തുള്ള ഗാര്‍ഗിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. സൈന്യത്തിനും നാവികസേനയ്‌ക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യവും കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതും മിലിട്ടറി എന്‍ജിനീയറിങ്‌ സര്‍വീസസ്‌ വിഭാഗത്തിന്റെ കീഴിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക