Image

ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്‌പ്രസ്‌ ജൂലായ്‌ അഞ്ചുമുതല്‍

Published on 02 July, 2018
ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്‌പ്രസ്‌ ജൂലായ്‌ അഞ്ചുമുതല്‍


കച്ച്‌ മലയാളികളുടെ പോരാട്ടങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ലഭിച്ച ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ പ്രതിവാര എക്‌സ്‌പ്രസ്‌ തീവണ്ടി ജൂലായ്‌ അഞ്ചു മുതല്‍ ഓടിത്തുടങ്ങും. വ്യാഴാഴ്‌ച ഗുജറാത്തിലെ ഗാന്ധിധാം റെയില്‍വേ സ്റ്റേഷനില്‍ ഉദ്‌ഘാടന ചടങ്ങുകള്‍ നടക്കും. റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹൈന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും.

മലയാളികള്‍ ട്രെയിന്‍ ഓടിത്തുടങ്ങാത്തതിനെ തുടര്‍ന്ന്‌ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രഖ്യാപനം ഉണ്ടായിട്ടും വണ്ടി ഓടുന്നത്‌ നീണ്ടുപോയതാണ്‌ ഇവരെ പ്രകോപിതരാക്കിയത്‌. അവസാനം റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയലിനെ കണ്ട്‌ നിവേദനം സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ വണ്ടി ഓടാനുള്ള ഉത്തരവിറക്കിയത്‌.

ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്‌പ്രസിന്‌ മൊത്തം പന്ത്രണ്ട്‌ സ്റ്റോപ്പുകള്‍ മാത്രമാണ്‌ അനുവദിച്ചിരിക്കുന്നത്‌. കേരളത്തില്‍ കോഴിക്കോട്‌, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമെ സ്റ്റോപ്പുകളുള്ളു. കൊങ്കണ്‍ പാതയിലൂടെ കേരളം വഴി പോകുന്ന വണ്ടിയില്‍ പാന്‍ട്രി കാര്‍ ഉണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക