Image

രാജ്യസഭാ സീറ്റു കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം)

Published on 27 March, 2012
രാജ്യസഭാ സീറ്റു കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം)
തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിലും യുഡിഎഫ് തര്‍ക്കത്തിലേക്ക് . ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് കേരളാ കോണ്‍ഗ്രസി(എം)ന് വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു തവണ രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. രാജ്യസഭയിലേക്ക് രണ്ടു സീറ്റുകള്‍ ഒഴിവുവന്നാല്‍ മാണി ഗ്രൂപ്പിന് നല്‍കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെ.എം. മാണിക്കു ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനത്തിന് പകരം രാജ്യസഭാ സീറ്റ് നല്‍കാനുളള നീക്കം നടക്കവേയാണ് മാണി ഗ്രൂപ്പ് നിലപാട് ശക്തമാക്കിയത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക