Image

ഡാളസില്‍ അനുപമ സുന്ദര നാടകം അരങ്ങേറി.

അനശ്വരം മാമ്പിള്ളി Published on 02 July, 2018
ഡാളസില്‍ അനുപമ സുന്ദര നാടകം അരങ്ങേറി.
ഡാളസ് : നാട്യ കലയുടെ പിതാവ് ഭരതമുനിയെന്നും ഭരതന്റെ നാട് ' ഭാരതം ' എന്നും കേട്ടറിഞ്ഞതും ഓര്‍മ പെടുത്തുന്നതുമായ നാമം പേറിയ ഒരു അഭിനയ കലാകാരന്മാരുടെ കൂട്ടായ്മയാണ് 'ഭരത കല' തീയേറ്റേഴ്‌സ്.  ആ പേരിനോടും മഹത്തായ നടന കലയോടും ഏറെ ശ്രദ്ധ യും ആത്മാര്‍ത്ഥതയും പുലര്‍ത്തിയെന്നു തന്നെ പറയാവുന്ന തരത്തിലായിരുന്നു 'ഭരതകല'തീയേറ്റേഴ്‌സിന്റെ അരങ്ങേറ്റത്തില്‍ പ്രകടമായിരുന്നത്. ഡാളസിലെ സെന്റ് തോമസ് പുണ്യാളന്റെ നാമധേയത്തിലുള്ള  സെന്റ്. തോമസ് സിറോ മലബാര്‍ ഫെറോനാപ്പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഭരതകല തീയറ്ററിന്റെ ആദ്യ നാടകം 'ലോസ്റ്റ് വില്ല ' അരങ്ങേറിയത്. പ്രവാസി മലയാളി യായ സലിന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും നിര്‍വഹിച്ച ലോസ്റ്റ് വില്ല നാടകം ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള തായിരുന്നു. നാടകത്തില്‍ നവംനവങ്ങളായ  ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയും സാമൂഹ്യ വിഷയം തികവാര്‍ന്ന മികവോടെ നാടകത്തില്‍ കലര്‍ത്തി കാന്തിയോടപര കാന്തി പോലെ സൃഷ്ടിച്ചു വെച്ചിരുന്ന ഒരു നാടകമായിരുന്നു ' ലോസ്റ്റ് വില്ല '.പാടുന്നതല്ല പാട്ട്, പാടി പോകുന്നതാണ് ; എഴുതുന്നതല്ല കവിത, എഴുതി പോകുന്നതാണ്. ഈ പാടി പോകലിനും എഴുതി പോകലിനും ഈ നാടകത്തില്‍ വലിയ പ്രാധാന്യം മുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഗാനങ്ങള്‍  രചിച്ചിരിക്കുന്നത് ജെസ്സി ജേക്കബ്, ഭാവ താള നിബദ്ധമായ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത് സിംപ്‌സണ്‍ ജോണ്‍ ശ്രുതി മധുര മായി ആലപിചിരിക്കുന്നത് സാബു ജോസഫ്  ഉം മരിറ്റ ഫിലിപ്പും ചേര്‍ന്നുമാണ്.

         നിരന്തരമായ ആവേശവും മുഴു നീളെ യുള്ള ആകാംഷയും വല്ലാത്തൊരു അനുഭൂതി വിശേഷമായ ഈ നാടകം, പ്രേക്ഷകരില്‍ എത്തിച്ചു അഭിസംക്രമിപ്പി ക്കുവാന്‍ ശ്രമിച്ച സംവിധായകരാണ് ചാര്‍ലി അങ്ങാടി ചേരിയും, ഹരിദാസ് തങ്കപ്പനും, സഹ സംവിധായകനായ അനശ്വര്‍ മാമ്പിള്ളിയും. സംഗീത ദൃശ്യ സാക്ഷാല്‍ കാരവും എഡിറ്റിംഗും  ജയ് മോഹന്‍ നിര്‍ വഹിക്കുകയുണ്ടായി. ശബ്ദ വെളിച്ച നിയന്ത്രണം സജി സ്‌കറിയ യും, സ്‌റ്റേജ് ഓഡിറ്റോറിയം നിയന്ത്രണം ഉണ്ണി പേരൊത്തു, ജോജോ തോമസ്, ബോബി തോമസ്,  സണ്ണി കളത്തി വീട്ടില്‍ എന്നിവര്‍ നിര്‍വഹി ക്കുകയുണ്ടായി. കലാകാരന്മാരെ അണിയിച്ചൊരുക്കിയത് ആര്‍ടിസ്റ്റ് ഇസിദോര്‍, ദീപ സണ്ണി യുമായിരുന്നു. അഭിനേതാക്കളെ കൂടാതെ സലീന്‍ ശ്രീനിവാസന്‍, ആഷിത സജി, സജി സ്‌കറിയ എന്നിവര്‍  ശബ്ദം നല്‍കുകയുണ്ടായി.  പശ്ചാത്തല രംഗം ക്രമീകരിക്കല്‍ ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി,ഉണ്ണി പേരൊത്തു, ജെയ്‌സണ്‍ ആലപ്പാടന്‍ എന്നിവര്‍ ഏറ്റെടുത്തു നടത്തി. പശ്ചാത്തല വീഡിയോ എഡിറ്റിംഗ് ഹര്‍ഷ ഹരി നടത്തുകയുണ്ടായി.   ലോസ്റ്റ് വില്ലയുടെ മ്യൂസിക്കല്‍  വീഡിയോ ആല്‍ബം  പ്രകാശനം  ലോക പ്രശസ്ത ഡോക്ടര്‍ എം. വി. പിള്ള,  കവിയും സാഹിത്യകാരനുമായ ജോസ് ഓച്ചാലിനു നല്‍കി പ്രകാശം നിര്‍വഹിച്ചിരുന്നു. അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസിലെ ' ഭരത കല 'തീയേറ്റേഴ്‌സ് നിത്യം  തെളിയുന്ന അഭിനയ കലയുടെ നിലവിളക്കായി തീരട്ടെ യെന്നു സിറോ മലബാര്‍ സഭയുടെ ബിഷപ്പ്, ക്രിസ്തീയ ഗാന രചയിതാവുമായ മാര്‍. ജോയ് ആലപ്പാട്ട് ആശംസിക്കുകയുണ്ടായി. കൂടാതെ ഫാദര്‍. ജോസഫ് പുത്തന്‍ പുരക്കല്‍, ഫാദര്‍ ജോഷി എളംമ്പാശ്ശേരി (വികാരി, സെന്റ്. തോമസ് സിറോ മലബാര്‍ ഫെറോനാപള്ളി ), ജനകീയനായ ങഘഅ രാജു എബ്രഹാം, സര്‍വ പ്രകാരേണ മലയാളികളുടെ മനം കവരുന്ന എഴുത്തു ക്കാരായ സക്കറിയ, ബെന്യമിന്‍, പി. എഫ്. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീണ്‍ എന്നിവരും, കൂടാതെ മുഖ്യധാര സിനിമ സീരിയല്‍ പ്രവര്‍ത്തകരും 'ഭരത കല' തീയേറ്ററിന് നേരിട്ടു ആശംസകള്‍ നല്‍കുകയുണ്ടായി. 

ലോസ്റ്റ് വില്ല നാടകത്തില്‍ കഥാ പത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന കലാകാരന്മാര്‍ ആയിരുന്നു  ചാര്‍ളി അങ്ങാടിച്ചേരില്‍ ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി, രാജന്‍ ചിറ്റാര്‍, മനോജ് പിള്ള, ഷാജി വേണാട്ട്, ജെയ്‌സണ്‍ ആലപ്പാടന്‍, ഷാജു ജോണ്‍, അനുരഞ്ജ് ജോസഫ്, മീനു എലിസബത്ത്, ഷാന്റി  വേണാട്, ഐറിന്‍ കല്ലൂര്‍, ഉമാ ഹരിദാസ് എന്നിവര്‍. ഡാളസ് ഭരതകലാ തീയറ്റേഴ്‌സിന്റെ കന്നി നാടകം അരങ്ങേറാന്‍ ആദ്യവേദിയായി സെന്റ്. തോമസ് സിറോ മലബാര്‍ ഫെറോനാപള്ളിയെ തെരഞ്ഞെടുത്തതില്‍ ഫാദര്‍. ജോഷി എളംമ്പാശ്ശേരി അതീവ സന്തോഷം രേഖപ്പെടുത്തി. 'ഭരതകല' തിയേറ്റര്‍ ഗാര്‍ലാന്‍ഡ് സെന്റ്‌തോമസ് സീറോ മലബാര്‍  ഫെറോന പള്ളി യോടും,   ആശംസകള്‍ അയച്ചു തന്ന എല്ലാം അഭ്യുദയകാംഷികളോടും നന്ദി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി. 

ഈ നാടകം  മറ്റു സ്‌റ്റേജുകളില്‍ നടത്തുവാന്‍ താല്‍പര്യമുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളോ വ്യക്തികളോ ഭരതകലയുടെ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഹരിദാസ് തങ്കപ്പന്‍ 214 908  5686 അനശ്വര്‍  മാമ്പിള്ളി 203 400 9266.


ഡാളസില്‍ അനുപമ സുന്ദര നാടകം അരങ്ങേറി.ഡാളസില്‍ അനുപമ സുന്ദര നാടകം അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക