Image

കമലിനെതിരേ അഭിനേതാക്കള്‍ മന്തി എ.കെ. ബാലന് പരാതി നല്‍കി

Published on 02 July, 2018
കമലിനെതിരേ  അഭിനേതാക്കള്‍ മന്തി എ.കെ. ബാലന് പരാതി നല്‍കി
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരേ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കള്‍ മന്തി എ.കെ. ബാലന് പരാതി നല്‍കി.

500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേര്‍ മാത്രമേ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ചലച്ചിത്രതാരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍ എന്നിവര്‍ മന്ത്രിക്ക് കത്ത് നല്‍കിയത്. അവകാശത്തെ ഔദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് താരങ്ങള്‍ പറഞ്ഞു. കൈനീട്ടം ഔദാര്യമല്ല സ്നേഹസ്പര്‍ശമാണെന്നും പരാതിയില്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി.

താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും ഇത് 35 വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക