Image

യോഗി ആദിത്യനാഥ് സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്

Published on 02 July, 2018
യോഗി ആദിത്യനാഥ് സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്
ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച പരാതിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ്. അടുത്തിടെ സംസ്ഥാനത്ത് നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നെന്ന പരാതിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്. 

വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ കോടതി നിര്‍ദേശിച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി എന്ന എന്‍ജിഒ ആണ് യോഗി സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. അടുത്തിടെ സംസ്ഥാനത്തുനടന്ന 500 ഏറ്റുമുട്ടലുകളിലായി 58 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ കൂടി കക്ഷി ചേര്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ യോഗി സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക