Image

അഭിമന്യുവിന്റെ ഓര്‍മയില്‍ കാമ്പസ് തേങ്ങുന്നു

Published on 02 July, 2018
അഭിമന്യുവിന്റെ  ഓര്‍മയില്‍ കാമ്പസ് തേങ്ങുന്നു
അഭിമന്യുവിനെ ഓര്‍ത്ത് കാമ്പസ് ഒന്നടങ്കം വിതുമ്ബുമ്‌ബോള്‍ ആ പാട്ടുകള്‍ എന്നും കാമ്ബസില്‍ അലയടിയ്ക്കും. സുഹൃത്തുക്കള്‍ക്ക് മറക്കാനാകുന്നില്ല ആ രംഗങ്ങളും പാട്ടുകളും. നായകന്‍ മാത്രമായിരുന്നില്ല, ഗായകന്‍ കൂടിയായിരുന്നു അഭിമന്യു. പാടിയിരുന്നത് ഓരോരുത്തരുടെയും നെഞ്ചോടു ചേര്‍ന്നു നിന്നിരുന്ന നാടന്‍പാട്ടുകളും. അഭിമന്യുവിനെ ഓര്‍ത്ത് മഹാരാജാസ് വിതുമ്ബുമ്‌ബോള്‍ കലാലയ ഇടനാഴികളിലിരുന്ന് അവന്‍ പാടിയിരുന്ന നാടന്‍പാട്ടുകളും അവിടെ അലയടിച്ചു നില്‍പുണ്ട്.
നാടന്‍പാട്ടുകള്‍ പാടുന്ന അഭിമന്യുവിന്റെ വിഡിയോ സുഹൃത്തുക്കള്‍ തന്നെയാണ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പാട്ടുകളെല്ലാം വൈറലായിക്കഴിഞ്ഞു. കോളേജിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നല്ലൊരു നാടന്‍ പാട്ടുകാരന്‍ കൂടിയായിരുന്ന അഭിമന്യു എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ക്യാംപസില്‍ ഓടിനടന്നിരുന്ന ആളായിരുന്നു അവന്‍. കൊന്നുകളഞ്ഞല്ലോടാ നിങ്ങളവനെ എന്ന് രോഷവും സങ്കടവും സമം ചേര്‍ന്ന ശബദത്തിലാണ് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. കലാലയങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുക്കള്‍ പാകുന്നവര്‍ക്ക് കേരളത്തിലെ ഒരു കലാലയവും മാപ്പു തരില്ലെന്നും ഇവര്‍ പറയുന്നു.
അഭിമന്യുവിനെക്കുറിച്ച് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ നല്ലത് മാത്രം. തീരെ ദരിദ്രാവസ്ഥയിലുള്ള കുടുംബമായിരുന്നു അവന്റേത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അവന്‍. അതുകഴിഞ്ഞ് ഇന്നലെ രാത്രിയോടെ സ്വന്തം നാടായ വട്ടവടയില്‍ നിന്ന് ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ എറണാകുളത്തെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ക്കായിട്ടായിരുന്നു തിടുക്കപ്പെട്ടുള്ള വരവ്. ആ വരവില്‍ പക്ഷേ തന്നെ കാത്തിരുന്നത് കൊലക്കത്തിയെന്ന് അവന്‍ അറിഞ്ഞില്ല.
Join WhatsApp News
secular india 2018-07-02 11:02:34
മുസ്ലിം വര്‍ഗീയ വാദികളെ നിഷ്‌കരൂണം അടിച്ചമര്‍ത്തണം. ആര്‍.എസ്.എസ്. നന്നായി വര്‍ഗീയം കളിക്കുകയും ആക്രമണ തത്വശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതു മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക