Image

മുതിര്‍ന്ന താരങ്ങളുടെ പരാതി; കൈനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍

Published on 02 July, 2018
മുതിര്‍ന്ന താരങ്ങളുടെ പരാതി; കൈനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ കൈനീട്ടവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല പ്രതികരിച്ചത്, എന്റെ പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചുവെന്നും കമല്‍ പറഞ്ഞു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് താന്‍ പിന്തുണ നല്‍കുന്നതായും കമല്‍ പറഞ്ഞു

500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേര്‍ മാത്രമേ  സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ചലച്ചിത്രതാരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍ എന്നിവര്‍ മന്ത്രിക്ക് കത്ത് നല്‍കിയത്. അവകാശത്തെ ഔദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് താരങ്ങള്‍ പറഞ്ഞു. എ.എം.എം.എയുടെ കൈനീട്ടം ഔദാര്യമല്ല, സ്‌നേഹസ്പര്‍ശമാണെന്നും പരാതിയില്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക