Image

നോവലിസ്റ്റ് കെ പി രാമനുണ്ണി ഡെട്രോയിറ്റില്‍

സുരേന്ദ്രന്‍ നായര്‍ Published on 02 July, 2018
നോവലിസ്റ്റ് കെ പി രാമനുണ്ണി ഡെട്രോയിറ്റില്‍
ജൂലായ് 8 ഞായറാഴ്ച ഡെട്രോയിറ്റില്‍ മിഷിഗണ്‍ ലിറ്റററി അസ്സോസിയേഷനായ മിലന്‍ സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നത്തില്‍ പ്രസിദ്ധ മലയാള നോവലിസ്റ്റ് കെ പി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സൂഫി പറഞ്ഞ കഥയെന്ന പ്രഥമ നോവലിലൂടെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ രാമനുണ്ണി നാലു നോവലുകളും ഒരു ഡസനോളം ചെറുകഥാ സമാഹാരങ്ങളും ഇതിനകം പ്രസിദ്ധികരിച്ചിട്ടുണ്ട്. ആനുകാലിക നോവല്‍ സാഹിത്യ പ്രവണതകളെയും ഊതിവീര്‍പ്പിച്ച സദാചാര സങ്കല്പങ്ങളെയും അതിലംഘിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പുസ്തകമെന്ന നോവല്‍ മനുഷ്യമനസ്സിനെ മഥിക്കുന്ന രതിയുടെ നിഗുഢ രുചിഭേദങ്ങളുടെ സൂക്ഷ്മമായ ആവിഷ്കാരമായിരുന്നു. 

മലയാളത്തിന്റെ ജനപ്രിയ അംഗീകാരമായ വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത ആ നോവലിന്റെ കരുത്തുമായി സാഹിതീസേവ തുടരുന്ന രാമനുണ്ണി മലയാള സാഹിത്യത്തിലെ സമകാലീന സമസ്യകളെക്കുറിച്ചും സാമൂഹ്യ യാഥാര്‍ഥ്യങ്ങളെക്കുറിച്ചും സാഹിത്യാസ്വാദകരും ഭാഷാസ്‌നേഹികളുമായ മിഷിഗണ്‍ മലയാളികളുമായി സംവദിക്കുന്നു.
എല്ലാ സഹൃദയരുടെയും സാന്നിധ്യം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് മാത്യു ചെരുവിലും സെക്രട്ടറി അബ്ദുള്‍ പുന്നി യുര്‍കുളവും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യൂ ചെരുവില്‍ 586 206 6164, തോമസ് കര്‍ത്തനാള്‍ 586 747 7801, സുരേന്ദ്രന്‍ നായര്‍ 248 525 2351, അബ്ദുള്‍ പുന്നയൂര്‍ക്കളം 586 774 5164.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക