Image

അഡ്വ. സനല്‍ കുമാറിന് ഹ്യൂസ്റ്റനില്‍ സ്വീകരണം

ശങ്കരന്‍കുട്ടി ഹ്യൂസ്റ്റണ്‍ Published on 02 July, 2018
അഡ്വ. സനല്‍ കുമാറിന് ഹ്യൂസ്റ്റനില്‍ സ്വീകരണം
ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന അഡ്വ. സനല്‍ കുമാറിന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലഹൂസ്ടന്റെ് നേതൃത്വത്തില്‍ സ്റ്റാഫ്‌ഫോര്‍ഡ് ദേശി റെസ്റ്റ്‌റന്ടി ല്‍ വെച്ച് സ്വീകരണം നല്‍കി. പ്രസിഡന്റ് ഈശോ ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ വിവിധ അസ്സോസിയേഷനലുകളെ പ്രതിനിധീകരിച്ചു ധാരാളം ആളുകള്‍ പങ്കെടുത്തു.

തിരുവല്ല നഗരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ട്രാഫിക്, മാലിന്യ സംസ്കരണവും തുടങ്ങിയ വിഷയങ്ങളില്‍ തങ്ങള്‍ക്കുള്ള പരാതികളും അഭിപ്രായങ്ങളും ചടങ്ങില്‍ വന്നവര്‍ പങ്കുവെച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുള്ള തിരുവല്ലയില്‍ കൂടുതല്‍ വികസനം വരുന്നതോടൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഒപ്പം കേരളത്തത്തിലെ
ഏറ്റവും നല്ല സൗഹൃദ നഗരമായി മാറ്റണമെന്നും അഭിപ്രായപ്പെട്ടു.

ഫോമയെ പ്രാതിനിധീകരിച്ചു ശ്രീ. ശശിധരന്‍ നായര്‍ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമെരിക്ക പ്രസിഡന്റ് എലെക്ട് ഡോ. ജോര്‍ജ് കാക്കനാട്ട്, മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ജാഷ്വാ ജോര്‍ജ്, തോമസ്‌ചെറുകര, ഉമ്മന്‍ തോമസ്, പി. എ വര്ഗീസ്, ഷിനു വര്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അമേരിക്കയില്‍ വന്നു തിരുവല്ലായിലും സമീപ പ്രേദേശങ്ങളിലും ഉള്ള സുഹൃത്തുക്കളെ കാണാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നു അഡ്വ. സനല്‍ കുമാര്‍ പറഞ്ഞു ലോകം മുഴുവനുള്ള തിരുവല്ലക്കാരുടെ ശബ്ദം അതര്‍ഹിക്കുന്ന രീതിയില്‍ ഉത്തരവാദിത്തപ്പെട്ടവരുമായി
ചര്‍ച്ച ചെയ്യുമെന്നും പ്രത്യേകിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി ആയതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ തിരുവല്ലയ്ക്കു വേണ്ടി ചെയ്യാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും സനല്‍ കുമാര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തനിക്കും തന്റെ ഭാര്യക്കും തന്ന സ്വീകരണം ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതാണെന്നും എന്ത് ആവശ്യങ്ങള്‍ക്കും എപ്പോളും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി തോമസ് ഐപ്പ് മറ്റു കമ്മിറ്റ അംങ്ങളോടൊപ്പം മീറ്റിംഗിന് നേതൃത്വം നല്‍കി.
അഡ്വ. സനല്‍ കുമാറിന് ഹ്യൂസ്റ്റനില്‍ സ്വീകരണംഅഡ്വ. സനല്‍ കുമാറിന് ഹ്യൂസ്റ്റനില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക