Image

ക്രിക്കറ്റ് ലീഗ് മത്സരം ഡാലസില്‍ ജൂലൈ 7ന്

ഷാജി രാമപുരം Published on 03 July, 2018
ക്രിക്കറ്റ് ലീഗ് മത്സരം ഡാലസില്‍ ജൂലൈ 7ന്
ഡാലസ്: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെ(OCYM) നേതൃത്വത്തില്‍ ഡാലസില്‍ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളെ അണിനിരത്തി ജൂലൈ 7 ശനിയാഴ്ച ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിക്കുന്നു.

ഡാലസിലെ മെസ്‌കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍(2800 East Glen Blvd, Mesquite, TX-75181) വെച്ച് രാവിലെ 7 മണിക്ക് ആദ്യ മത്സരം ആരംഭിക്കുന്നതും, തുടര്‍ന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ വിജയിക്കുന്നവരുമായി ഫൈനല്‍ ടൂര്‍ണ്ണമെന്റ് വൈകീട്ടോടുകൂടി നടക്കുന്നതാണ്.

ടൂര്‍ണ്ണമെന്റ് കാണുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡാലസിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് എബ്രഹാം-214 729 5345, എബി ജോണ്‍-214 642 8656

ക്രിക്കറ്റ് ലീഗ് മത്സരം ഡാലസില്‍ ജൂലൈ 7ന്ക്രിക്കറ്റ് ലീഗ് മത്സരം ഡാലസില്‍ ജൂലൈ 7ന്ക്രിക്കറ്റ് ലീഗ് മത്സരം ഡാലസില്‍ ജൂലൈ 7ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക