Image

നേപ്പാളില്‍ കോഷി നദിയിലേക്ക്‌ വാഹനം മറിഞ്ഞ്‌ ആറു ഇന്ത്യാക്കാര്‍ മരിച്ചു

Published on 03 July, 2018
നേപ്പാളില്‍ കോഷി നദിയിലേക്ക്‌ വാഹനം മറിഞ്ഞ്‌ ആറു ഇന്ത്യാക്കാര്‍ മരിച്ചു

കാഠമണ്ഡു: നേപ്പാളില്‍ കോഷി നദിയിലേക്ക്‌ വാഹനം മറിഞ്ഞ്‌ ആറു ഇന്ത്യാക്കാര്‍ മരിച്ചു മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ബീഹാര്‍ സ്വദേശികളാണ്‌ മരിച്ച എല്ലാവരും.
നേപ്പാളിലെ ബീറത്ത്‌നഗറിലേക്ക്‌ പോകുമ്‌ബോഴാണ്‌ അപകടമുണ്ടായത്‌. ബീഹാറിലെ മധുബാനിയയിലെ ഗോഗാര്‍ധിക സ്വദേശികളാണ്‌ മരിച്ചത്‌. ബസിന്റെ െ്രെഡവറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്‌ നദിയിലേക്ക്‌ പതിക്കുകയായിരുന്നു. അപകടത്തിന്‌ തുടര്‍ന്ന്‌ പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ മൃതശരീരങ്ങള്‍ പുറത്തെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക