Image

കൈലാസ്‌ മാനസരോവര്‍ : കുടുങ്ങിക്കിടന്ന 104 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

Published on 03 July, 2018
കൈലാസ്‌ മാനസരോവര്‍ : കുടുങ്ങിക്കിടന്ന 104 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി


ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന്‌ നേപ്പാളില്‍ കുടുങ്ങിക്കിടന്ന കൈലാസ്‌ മാനസരോവര്‍ തീര്‍ത്ഥാടകരില്‍ 104 പേരെ രക്ഷപ്പെടുത്തി. സിമികോട്ടില്‍ നിന്ന്‌ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി. ഏഴ്‌ വിമാനങ്ങളിലായാണ്‌ ഇവരെ മാറ്റിയത്‌. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്‌.

മൂന്നിടങ്ങിളിലായി 1575 പേരാണ്‌ കുടുങ്ങി കിടന്നത്‌. രണ്ടുപേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ ലീല അന്തര്‍ജനമാണ്‌. തീര്‍ത്ഥാടക സംഘത്തില്‍ 40 മലയാളികള്‍ ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക