Image

ആസിഡ്‌ ആക്രമണത്തിനിരയാക്കിയ യുവതിയെ തന്നെ വിവാഹം കഴിച്ചു; പ്രതിയെ ശിക്ഷയില്‍ നിന്നുമൊഴിവാക്കി ബോംബെ ഹൈക്കോടതി

Published on 03 July, 2018
ആസിഡ്‌ ആക്രമണത്തിനിരയാക്കിയ യുവതിയെ തന്നെ വിവാഹം കഴിച്ചു; പ്രതിയെ ശിക്ഷയില്‍ നിന്നുമൊഴിവാക്കി ബോംബെ ഹൈക്കോടതി


മുംബൈ: ആസിഡ്‌ ആക്രമണത്തിനിരയാക്കിയ യുവതിയെ തന്നെ വിവാഹം കഴിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ അപേക്ഷയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. എട്ട്‌ വര്‍ഷം മുന്‍പ്‌ നടന്ന ആസിഡ്‌ ആക്രമണ കേസില്‍ ജീവപര്യന്തം ശിക്ഷക്ക്‌ വിധിച്ചിരുന്ന പ്രതിയായ അനില്‍ പാട്ടീലിനെയാണ്‌ കോടതി ശിക്ഷയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കിയത്‌.

ആസിഡുകൊണ്ടു ആക്രമിച്ച സംഭവം യുവതിയുമായി സംസാരിച്ചു തീര്‍ത്ത്‌ ഇവരെ തന്നെ വിവാഹം കഴിച്ചതിനാല്‍ തങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതി നല്‍കിയ ഹരജിയിലാണ്‌ കോടതി വിധി പ്രഖ്യാപിച്ചത്‌. ഇയാളുടെ ജീവപര്യന്തം ശിക്ഷ എട്ട്‌ വര്‍ഷത്തേക്കായി ചുരുക്കി നല്‍കുകയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ യുവതിയെ ആസിഡ്‌ കൊണ്ട്‌ ആക്രമിച്ച കേസില്‍ 2013ലായിരുന്നു ഇയാളെ ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിച്ചത്‌.
സംഭവം നടന്ന 2010 തൊട്ടുള്ള വര്‍ഷങ്ങള്‍ കണക്കാക്കിയാണ്‌ ഇയാളെ കോടതി വെറുതെ വിട്ടത്‌.

യുവതിയുടെ പ്ലാസ്റ്റിക്‌ സര്‍ജറിക്കുവേണ്ട എല്ലാ ചെലവുകളും വഹിക്കാമെന്നും വേണമെങ്കില്‍ സ്വന്തം ശരീരത്തില്‍ നിന്നും ത്വക്ക്‌ നല്‍കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു അനില്‍ പാട്ടീല്‍ ഹരജിയില്‍ പറഞ്ഞിരുന്നത്‌.
തനിക്ക്‌ വിധിച്ച ശിക്ഷ ചെയ്‌ത കുറ്റത്തിന്‌ ആനുപാതികമല്ലെന്നായിരുന്നു ഇയാളുടെ ഹരജിയിലെ പ്രധാന വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക