Image

കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം പകരം ഞങ്ങളുടെ സഖാവിന്റെ ജീവന്‍ തരുമോ; എം.സ്വരാജ്‌

Published on 03 July, 2018
 കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം പകരം ഞങ്ങളുടെ സഖാവിന്റെ ജീവന്‍ തരുമോ; എം.സ്വരാജ്‌

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത്‌ സ്വയം രക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ പറഞ്ഞ എസ്‌.ഡി.പി.ഐ നേതാവിന്‌ മറുപടിയുമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എം.സ്വരാജ്‌. എസ്‌.എഫ്‌.ഐക്കാര്‍ നശിപ്പിച്ചു എന്ന്‌ പറയുന്ന കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം, പകരം ഞങ്ങള്‍ക്ക്‌ ആ സഖാവിന്റെ ജീവന്‍ തരാന്‍ പറ്റുമോ എന്ന്‌ എം.സ്വരാജ്‌ ചോദിച്ചു.

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നത്‌ നവാഗതരെ സ്വാഗതം ചെയ്യാന്‍ വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്താനായിരുന്നുവെന്നും നൂറ്‌ കണക്കിന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ 20 ഓളം ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരെ അക്രമിച്ചിട്ടും അവര്‍ക്കൊന്നും പറ്റാത്തത്‌ എന്ത്‌ കൊണ്ടാണെന്നും സ്വരാജ്‌ ചോദിച്ചു. കൈരളി ചാനലിലെ ചര്‍ച്ചക്കിടെയായിരുന്നു എം.സ്വരാജിന്റെ പ്രതികരണം.

ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌ അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ്‌ ഫൈസി മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക