Image

അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടനയെക്കുറിച്ച് ആലോചനകളൊന്നും നടന്നിട്ടില്ല, അത്തരത്തില്‍ പ്രചരിച്ചതൊക്കെ ഊഹാപോഹങ്ങളാണ്, രാജീവ് രവി

Published on 03 July, 2018
അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടനയെക്കുറിച്ച് ആലോചനകളൊന്നും നടന്നിട്ടില്ല,  അത്തരത്തില്‍ പ്രചരിച്ചതൊക്കെ ഊഹാപോഹങ്ങളാണ്, രാജീവ് രവി
അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടന ആരംഭിക്കുന്നുവെന്നും രാജീവ് രവിയും വിനായകനും ആഷിക് അബുവുമൊക്കെ അതിന്റെ നേതൃത്വത്തിലുണ്ടാവുമെന്നും ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കുറെ ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാജീവ് രവിയുടെ പ്രതികരണം ഇങ്ങനെയാണ്, 'ഒരു പുതിയ സംഘടന ആരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ല.അത്തരത്തില്‍ പ്രചരിച്ചതൊക്കെ ഊഹാപോഹങ്ങളാണ്. ഞങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും അത്തരത്തിലൊരു പുതിയ സംഘടനയെക്കുറിച്ച് പറഞ്ഞിരുന്നില്ല. അതേസമയം സിനിമാമേഖലയില്‍ ഒരു പുതിയ സംഘടനയുടെ ആവശ്യകതയുണ്ടെന്നും' ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവി പറയുന്നു. ' ഒരു സംഘടനയും ഒരേതരം വീഴ്!ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു അധികാര ലോബിയാണ് ഇപ്പോള്‍ സിനിമാസംഘടനകളുടെ തലപ്പത്തുള്ളത്.'
'അവരുടെ തീരുമാനങ്ങള്‍ അനുസരിക്കേണ്ടവരാണ് അവയിലെ അംഗങ്ങള്‍. മാറ്റംവരേണ്ട ആ മനോനിലയ്‌ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. മുഴുവന്‍ ലോകത്തും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മലയാളചലച്ചിത്ര ലോകത്തിനും അതിനെതിരേ മുഖംതിരിച്ച് നില്‍ക്കാനാവില്ല.' രാജീവ് രവി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക