Image

കൊല്ലത്ത് വൻ കള്ളനോട്ട് വേട്ട : പ്രമുഖ സീരിയല്‍ നടിയും അമ്മയും അറസ്റ്റിൽ

Published on 03 July, 2018
കൊല്ലത്ത് വൻ കള്ളനോട്ട് വേട്ട : പ്രമുഖ സീരിയല്‍ നടിയും അമ്മയും അറസ്റ്റിൽ
കൊല്ലം ജില്ലയില്‍ വന്‍ കള്ളനോട്ട് വേട്ട. സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ സീരിയില്‍ നടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്വകാര്യ ചാനലുകളുടെ പരമ്പരകളില്‍ അഭിനയിക്കുന്ന നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം മനയില്‍ കുളങ്ങരയിലെ ഇവരുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയില്‍ നിന്നു രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ സംഘത്തില്‍ നിന്നുമാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം, കൊല്ലത്തെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം. 500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക