Image

കെവിന്റെ കൊലപാതകം: പങ്കില്ലെന്ന്‌ നീനുവിന്റെ മാതാവ്‌

Published on 04 July, 2018
 കെവിന്റെ കൊലപാതകം: പങ്കില്ലെന്ന്‌ നീനുവിന്റെ മാതാവ്‌


കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന്‌ നീനുവിന്റെ മാതാവ്‌ രഹന. ഗൂഢാലോചനയില്‍ പങ്കില്ലെന്ന്‌ രഹന വ്യക്തമാക്കി. നീനുവിന്‌ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കെവിനുമായി പ്രണയമായിരുന്നെന്ന അറിഞ്ഞിരുന്നില്ലെന്നും രഹന പറഞ്ഞു. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു രഹന.

കൊലപാതകത്തില്‍ താനും ഭര്‍ത്താവും മകനും കുറ്റക്കാരല്ലെന്നും രഹന പറഞ്ഞു. നീനുവിന്‌ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്‌. അത്‌ അറിയാവുന്നത്‌ കൊണ്ടാണ്‌ സ്റ്റേഷനില്‍ നിന്ന്‌ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. നീനുവിനെ നേരത്തെ ചികിത്സയ്‌ക്കായി കൊണ്ടുപോയിട്ടുണ്ട്‌. മകന്‍ ഷാനു ഗള്‍ഫില്‍ നിന്ന്‌ വന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും രഹന പറഞ്ഞു.
കെവിനുമായി അടുപ്പമുള്ള കാര്യം നീനു പറഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അറിഞ്ഞിരുന്നേല്‍ ഉറപ്പായും അവരുടെ വിവാഹം നടത്തികൊടുക്കുമായിരുന്നുവെന്നും രഹ്‌ന മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

നീനുവിന്‌ മാനസിക പ്രശ്‌നങ്ങളുണ്ട്‌. അതറിയാവുന്നതു കൊണ്ടാണ്‌ സ്‌റ്റേഷനില്‍ നിന്ന്‌ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ ഭര്‍ത്താവും മകനും താനും കുറ്റക്കാരല്ലെന്നും രഹന പറഞ്ഞു. നീനുവിന്‌ ചികിത്സ നല്‍കിയിട്ടുണ്ട്‌.

താന്‍ ഒളിവില്‍ പോയെന്നത്‌ തെറ്റാണ്‌. നാട്ടില്‍ തന്നെയുണ്ടായിരുന്നു. വിവാഹക്കാര്യം അവള്‍ പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞശേഷമാണ്‌ അറിഞ്ഞത്‌. അതിനുശേഷം അവളെ കാണാന്‍ പോയെങ്കിലും കെവിനും അനീഷും അതിനു സമ്മതിച്ചില്ല.

ഇരുപതാം ജന്മദിനത്തിന്‌ നീനുവിന്‌ സ്‌കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട്‌ നെക്‌ലസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്‌ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹന ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക