Image

ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം സര്‍ക്കാറിനെന്ന്‌ സുപ്രീം കോടതി

Published on 04 July, 2018
  ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം സര്‍ക്കാറിനെന്ന്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി: ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന്‌ സുപ്രീം കോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്‌മി പാര്‍ട്ടി നല്‍കിയ കേസിലാണു ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധി പറയുന്നത്‌. മാത്രമല്ല, ഡല്‍ഹിക്ക്‌ പൂര്‍ണ സംസ്ഥാന പദവി വേണ്ടെന്നും ചീഫ്‌ ജസ്റ്റിസ്‌ വ്യക്തമാക്കി.

ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ല. എല്ലാത്തിനും ഗവര്‍ണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, അഞ്ചംഗ ബെഞ്ചില്‍ മൂന്നു ജഡ്‌ജിമാര്‍ പ്രത്യേകം പ്രത്യേകമായാണ്‌ വിധി പ്രസ്‌താവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക