Image

ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി നാലാഴ്‌ചത്തേക്ക്‌ മാറ്റി

Published on 04 July, 2018
ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി നാലാഴ്‌ചത്തേക്ക്‌ മാറ്റി


സിബിഐ ഹര്‍ജിയിന്മേല്‍ ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതി നാലാഴ്‌ചത്തേക്ക്‌ മാറ്റി. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്‌ സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഇതു പരിഗണിക്കുന്നതാണ്‌ നാലാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.

എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെ 2017 ഓഗസ്റ്റ്‌ 23നാണ്‌ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്‌. കെഎസ്‌ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ്‌ അക്കൗണ്ട്‌സ്‌ ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാടു നടക്കില്ലെന്നാണ്‌ സിബിഐ വാദം. പിണറായി വിജയന്റെ പങ്കിന്‌ മതിയായ തെളിവുണ്ടെന്നുമാണ്‌ സിബിഐയുടെ നിലപാട്‌.

പിണറായി ഉള്‍പ്പെടെ മൂന്ന്‌ പ്രതികളെ കുറ്റവിമുക്തരാക്കായ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത്‌ സിബിഐ ഫയല്‍ ചെയ്‌ത അപ്പീലില്‍
പിണറായി വിജയന്‌ സുപ്രീം കോടതി നേരത്തെ നോട്ടീസ്‌ അയച്ചിരുന്നു. അന്തിമവിധി വരുന്നത്‌ വരെ വിചാരണ സ്റ്റേ ചെയ്‌തതായാണ്‌ നോട്ടിസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക