Image

നടിയെ ആക്രമിച്ച കേസ്‌: ദിലീപിനെതിരെ സത്യവാങ്‌മൂലവുമായി പൊലീസ്‌ ഹൈക്കോടതിയില്‍

Published on 04 July, 2018
നടിയെ ആക്രമിച്ച കേസ്‌: ദിലീപിനെതിരെ സത്യവാങ്‌മൂലവുമായി പൊലീസ്‌ ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ചകേസില്‍ ദിലീപിനെതിരെ പൊലീസ്‌ കോടതിയില്‍. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ്‌ പ്രതിയായ ദിലീപ്‌ ശ്രമിക്കുന്നതെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു.

സി.ബി.ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കോടതി പൊലീസിനോട്‌ നിലപാട്‌ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു.

ഏത്‌ അന്വേഷണം വേണമെന്ന്‌ കേസിലെ പ്രതിക്ക്‌ ആവശ്യപ്പെടാന്‍ നിയമപരമായി സാധിക്കില്ലെന്നും പൊലീസ്‌ സത്യവാങ്‌മൂലത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക