Image

അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കും, ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും

Published on 04 July, 2018
അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കും, ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം എന്‍ഐഎ പരിശോധിക്കും. തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. കൈവെട്ട് കേസിലെ പ്രതികള്‍ ജയിലിന് പുറത്തുള്ള സാഹചര്യത്തിലാണ് അന്വേഷണം അവരിലേക്കും കേന്ദ്രീകരിക്കുന്നതെന്നും എന്‍ഐഎ സൂചിപ്പിച്ചു.
അഭിമന്യൂവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടോ എന്ന്! അന്വേഷിക്കുമെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. അഭിമന്യൂവിനെ കൊന്നത് പ്രൊഫഷണല്‍ സംഘമാണെന്നും തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന കാര്യം പറയാനാവില്ലെന്നും ലോകനാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു.
മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തുവച്ച് ന്യൂമാന്‍ കോളേജിലെ മലയാളം പ്രഫസര്‍ ടി. ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്! വലത് കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലെ പ്രതികള്‍ ഇപ്പോള്‍ പുറത്താണ് ഉള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക