Image

യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്

Published on 04 July, 2018
യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്
യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മതതീവ്രവാദികള്‍ തന്നെയാണ്. മതത്തിന്റെ പേരിലാണ് അവര്‍ കത്തി രാകുന്നതും ഭീഷണി മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

'വിനോദയാത്ര പോകുമ്‌ബോഴും കുട്ടികള്‍ക്ക് യൂണിഫോം നിശ്ചയിക്കുമ്‌ബോഴും കാമ്ബസ് ഫ്രണ്ടുകാര്‍ കലാലയങ്ങളില്‍ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരില്‍ത്തന്നെയാണ്. അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്' തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐ.എസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
ഇനി തീരുമാനം സമൂഹത്തിന്റേതാണ്. യാതൊരു ജനാധിപത്യവിനിമയത്തിനും യോഗ്യതയില്ലാത്ത ക്രിമിനല്‍ സംഘമാണ് പോപ്പുലര്‍ ഫ്രണ്ട്. തങ്ങളെ മതതീവ്രവാദികളെന്ന് ആക്ഷേപിക്കുന്നുവെന്നാണ് എസ്ഡിപിഐക്കാരുടെപരാതി.

അതേ, പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതതീവ്രവാദികള്‍ തന്നെയാണ്. മതത്തിന്റെ പേരിലാണ് അവരുടെ അഭിനയം. മതത്തിന്റെ പേരില്‍ത്തന്നെയാണവര്‍ കത്തി രാകുന്നത്. മതത്തിന്റെ പേരില്‍ത്തന്നെയാണവര്‍ ഭീഷണി മുഴക്കുന്നത്. വിനോദയാത്ര പോകുമ്‌ബോഴും കുട്ടികള്‍ക്ക് യൂണിഫോം നിശ്ചയിക്കുമ്‌ബോഴും കാമ്ബസ് ഫ്രണ്ടുകാര്‍ കലാലയങ്ങളില്‍ അഴിഞ്ഞാടാനെത്തുന്നത് മതത്തിന്റെ പേരില്‍ത്തന്നെയാണ്. അങ്ങനെയുള്ളവരെ മതതീവ്രവാദികളെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട. നൂറ്റാണ്ടുകളായി കേരളത്തില്‍ ന്യൂനപക്ഷം സുരക്ഷിതരായി ജീവിച്ചത് ഇവരുടെ സഹായമില്ലാതെ തന്നെയാണ്. ഇനിയും അങ്ങനെതന്നെ ജീവിക്കും. മാത്രമല്ല, ഈ തീവ്രവാദയകൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ മുന്‍നിരയില്‍ കടന്നിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക