Image

ബൈക്കപകടത്തില്‍ മരിച്ച ജോസഫ് ജേക്കബിന്റെ സംസ്‌കാരം ശനിയാഴ്ച

Published on 04 July, 2018
ബൈക്കപകടത്തില്‍ മരിച്ച ജോസഫ് ജേക്കബിന്റെ  സംസ്‌കാരം  ശനിയാഴ്ച
ന്യു യോര്‍ക്ക്: ബൈക്കപകടത്തില്‍ മരിച്ച ജോസഫ് ജേക്കബിന്റെ (ജോയി-25) സംസ്‌കാരം ജൂലൈ 7 ശനിയാഴ്ച നടത്തും.
ന്യു ജെഴ്സി ക്ലിഫ്ടനിലെ സെന്റ് തോമസ് ക്നനായ യാക്കോബായ പള്ളി വികാരി റാന്നി ഐത്തല സ്വദേശി ഫാ. ജോസ് പരതോടത്തിലിന്റെ പുത്രനാണ്. തിരുവന്‍ വണ്ടൂര്‍ പുന്നാറ്റുശേരില്‍ ജോളി ആണു മാതാവ്. രണ്ടു സഹോദരിമാരുണ്ട്.
പൊതുദര്‍ശനം: ജൂലൈ 6 വെള്ളി 5 മുതല്‍ 9 വരെയും, ജൂലൈ 7 ശനി രാവിലെ 9 മുതല്‍ 11 വരെയും: മോലോനീസ് ഹോള്‍ബ്രൂക്ക് ഫ്യൂണറല്‍ ഹോം, 825 മെയിന്‍ സ്റ്റ്രീറ്റ്, ഹോള്‍ബ്രൂക്ക്, ന്യു യോര്‍ക്ക്-11741
സംസ്‌കാരം ലേയ്ക്ക് റോങ്കങ്കോമ സെമിത്തെരി, 792 ഹോക്കിന്‍സ് അവന്യു, ലെക്ക് ഗ്രോവ്, ന്യു യോര്‍ക്ക്-11755
വിവരങ്ങള്‍ക്ക്: 516-287-4876; 516-521-8499 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക