Image

ആഷിക് അബുവിനെതിരെ താരസംഘടനയുടെ കളി തുടങ്ങി. ആഷിക്കിനെ ഒതുക്കിയാല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പൊളിക്കാമെന്നും കണക്കുകൂട്ടല്‍

Published on 04 July, 2018
ആഷിക് അബുവിനെതിരെ താരസംഘടനയുടെ കളി തുടങ്ങി. ആഷിക്കിനെ ഒതുക്കിയാല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പൊളിക്കാമെന്നും കണക്കുകൂട്ടല്‍
താരസംഘടനയില്‍ നിന്നുള്ള കൂട്ടരാജിയും വിവാദങ്ങളും കെട്ടടങ്ങും മുമ്പു തന്നെ വിമത നീക്കത്തെ അടക്കി നിര്‍ത്താനും എതിര്‍സ്വരങ്ങളെ എല്ലാതാക്കാനും അ.ങ.ങ.അ യുടെ അണിയറ നീക്കം. ആഷിക്കിനെതിരെ സാമ്പത്തിക ക്രമക്കേടിന്‍റെ പരാതി ഉയര്‍ത്തിയാണ് പുതിയ കളി തുടങ്ങിയിരിക്കുന്നത്. 
സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ നിര്‍മ്മാതാവ് കൂടിയാണ് ആഷിക് അബു. ആഷിക് അബുവും പാട്ണറായ സന്തോഷ്കുരുവിളയും ചേര്‍ന്നാണ് മഹേഷിന്‍റെ പ്രതികാരം നിര്‍മ്മിച്ചത്. ഈ നിര്‍മ്മാണ സംരംഭത്തില്‍ പ്രവാസി വ്യവസായിയായിരുന്ന സി.ടി അബുദുള്‍ റഹ്മാന്‍ എന്ന സംരംഭകനെയും സഹകരിപ്പിച്ചിരുന്നു. അബ്ദുള്‍ റഹ്മാന്‍ ആകെ നിര്‍മ്മാണ തുകയുടെ അറുപത് ശതമാനമായ 2.40 കോടി രൂപ ആഷികിന്‍റെ കമ്പിനിക്ക് നല്‍കിയിരുന്നു. ഈ പണവും ലാഭവിഹിതത്തിന്‍റെ അറുപത് ശതമാനവും ചേര്‍ത്ത് തിരിച്ചു നല്‍കാമെന്നായിരുന്നു ആഷിക് നല്‍കിയ കരാര്‍. 
എന്നാല്‍ 14 കോടി രൂപ ലാഭം നേടിയ സിനിമയുടെ ലാഭവിഹിതം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് അബ്ദുള്‍ റഹ്മാന്‍റെ പരാതി. കരാറിന്‍റെയും പണം നല്‍കിയതിന്‍റെ രേഖകള്‍ സഹിതമാണ് ഇപ്പോള്‍ പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 
എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈ പരാതി അസോസിയേഷന്‍ മുമ്പാകെ എത്തിയിരുന്നതാണ് എന്നതാണ് യഥാര്‍ഥ്യം. അന്ന് ആഷിക് വിശദീകരണം നല്‍കുകയും ചെയ്തിരുന്നുവത്രേ. പക്ഷെ പൊടുന്നനെ ഈ പരാതി വീണ്ടും സാമ്പത്തിക ക്രമക്കേടായി ഉയര്‍ത്തിക്കൊണ്ടു വരുകയും ഗൗരവത്തില്‍ പരിഗണിക്കുകയും ചെയ്യുകയായിരുന്നു. 
ഇതിന് കാരണം വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് ആഷിക് നല്‍കുന്ന പിന്തുണയാണ്. ആഷികിന്‍റെ ഭാര്യ റീമയാണ് താരസംഘടനയ്ക്കെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിക്കുകയും സംഘടനയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തതില്‍ മുന്‍നിരയിലുള്ളത്. ആഷികിനെ ഒതുക്കിയാല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെയും ഫെഫ്കയ്ക്കെതിരെയുള്ള സമാന്തര ശ്രമങ്ങളെയും തടയാന്‍ കഴിയുമെന്ന് എതിര്‍പക്ഷം കണക്കുകൂട്ടുന്നു. എന്തായാലും ആഷിക് സംഭവത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക