Image

ലൈംഗികാരോപണ പരാതി; ഓര്‍ത്തഡോക്‌സ് വൈദികനെ സസ്‌പെന്‍ഡ് ചെയ്തു

Published on 04 July, 2018
ലൈംഗികാരോപണ പരാതി; ഓര്‍ത്തഡോക്‌സ് വൈദികനെ സസ്‌പെന്‍ഡ് ചെയ്തു

റാന്നി: വിദേശ മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ചതിനെതിരെ നല്‍കിയ  പരാതിയില്‍ ഉള്‍പ്പെട്ട നിലയ്ക്കല്‍ ഭദ്രാസനത്തിലെ വൈദികന് സസ്‌പെന്‍ഷന്‍. റാന്നിയില്‍ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസനം അടിയന്തരയോഗത്തിലാണ് തീരുമാനമുണ്ടായത്. സംഭവം അന്വേഷിക്കാന്‍ അടിയന്തര കമ്മീഷനെ  നിയോഗിക്കാനും തീരുമാനമായി.

കഴിഞ്ഞ ജൂണ്‍ നാലിനാണ് റാന്നി സ്വദേശിയായ വിദേശ മലയാളി തന്റെ ഭാര്യയെ ഓര്‍ത്തഡോക്‌സ് വൈദികന്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായില്ല പിന്നീട് ഈ പരാതി പിന്‍വലിച്ചതായും ആരോപണമുയര്‍ന്നു.സഭാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് പരാതി പിന്‍വലിച്ചതെന്നും  അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക