Image

സി.എസ്.ഐ കൗണ്‍സില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നു

Published on 04 July, 2018
സി.എസ്.ഐ കൗണ്‍സില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നു
സി.എസ്.ഐ സഭയുടെ വടക്കേ അമേരിക്കയിലെ ഭരണസമിതിയായ സി.എസ്.ഐ കൗണ്‍സില്‍ രജതജൂബിലി ആഘോഷങ്ങള്‍ജൂലൈ 8-ന് ആരംഭിക്കും. ഇതിലേക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. ജൂലൈ 8-ന് രാവിലെ 10 മണിക്ക് നടക്കുന്ന സ്‌തോത്ര ശുശ്രൂഷയ്ക്ക് സി.എസ്.ഐ സഭയുടെ പരമാധ്യക്ഷന്‍ ബിഷപ്പ് മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി നേതൃത്വം നല്‍കും. ആരാധനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവും കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, സി.എസ്.ഐ ജനറല്‍ സെക്രട്ടറി റവ.ഡോ. ഡി.ആര്‍. സദാനന്ദ്, അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, ഈസ്റ്റ് ബ്രൗണ്‍സ് വിക് മേയര്‍ ബ്രാഡ് ജെ. കോഹന്‍, യു.സി.സി കോണ്‍ഫറന്‍സ് മിനിസ്റ്റര്‍ റവ. ഡോണ്‍ഡ് പോഹം, സി.എസ്.ഐ യുവജനസഖ്യം പ്രസിഡന്റ് ഡോ. സൂസന്‍ തോമസ് എന്നിവര്‍ പങ്കെടുക്കും.

സമ്മേളനവേദി: ജോസഫ് ജെ. സ്വീനി ഹൈസ്കൂള്‍ ഓഡിറ്റോറിയം, 380 ക്രാന്‍ബറി റോഡ്, ഈസ്റ്റ് ബ്രോണ്‍സ് വിക്, എന്‍.വൈ 08816.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. വില്യം ഏബ്രഹാം (കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) 832 288 7859, റവ. ജോബി ജോയി (ജനറല്‍ കണ്‍വീനര്‍) 848 247 8005, മാത്യു ജോഷ്വാ (കൗണ്‍സില്‍ സെക്രട്ടറി) 516 761 2406, ചെറിയാന്‍ ഏബ്രഹാം (കൗണ്‍സില്‍ ട്രഷറര്‍) 215 620 7324, ബിജു ഉമ്മന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) 914 529 9501.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക