Image

ഹൂസ്റ്റന്‍ എസ്.ജി.ടിയില്‍ നാരായണീയ യജ്ഞം

Published on 04 July, 2018
ഹൂസ്റ്റന്‍ എസ്.ജി.ടിയില്‍ നാരായണീയ യജ്ഞം
ഹൂസ്റ്റന്‍: വളരെ ആചാര അനുഷ്ടാനങ്ങളോടും വാദ്യമേളാദികളോടും, കലാപരിപാടികളുടെയും ഒരു അവിസ്മരണീയമായ ഉത്സവത്തിനു ശേഷം കഴിഞ്ഞ ദിവസം നടത്തിയ സര്‍ഗ സന്ധ്യയും വളരെ വിജയപ്രദമാക്കിയ നിങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ സ്‌നേഹാദരങ്ങേളോടെ സ്മരിക്കുന്നു. ഈ വരുന്ന (July 6, 7, 8 ) വെള്ളി ശനി ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ പ്രഗല്‍ഭനും പ്രശസ്തനും
വഗ്മിയുമായ ഭാഗവതയജ്ഞാചാര്യന്‍ ശ്രീ ഉദിത് ചൈതന്യജിയുടെ നാരായണീയം യജ്ഞം മലയാളത്തിലും ഇംഗ്ലീഷിലുമായി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് നടത്തപ്പെടുന്നു.

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മലയാളം, ഹൈന്ദവ സംസ്കാര പഠന ക്ലാസ്സുകളിലേക്കും ഇനിയും ചേരാന്‍ ആഗ്രഹിക്കുന്നവര്ക്ക് അവസരമൊരുക്കിയിട്ടുണ്ട്: അടുത്ത മൂന്നു ദിവസത്തെ നാരായണീയ യജ്ഞം ആത്മീയ പ്രഭാണങ്ങള്‍ കൃഷ്ണാവതാര കഥകള്‍, പ്രത്യേക്ക പൂജകള്‍ എന്നിവയാലും സമ്പന്നമായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഭഗവത് ഗീത, നാരായണീയം, ഭാഗവതം എന്നി മഹത് ഗ്രന്ഥങ്ങളുടെ പാരായണത്തിലൂടെ അറിയപ്പെടുന്ന ശ്രീ ഉദിത് ചൈതന്യജിയുടെ നാരായണീയവും പ്രഭാഷണവും ആസ്വദിക്കുവാനും അതിലൂടെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹാശിസ്സുകള്‍ കൈവരിക്കുവാനും എല്ലാ ഹുസ്റ്റണ്‍ നിവാസികളേയും ഭക്തിപുരസ്സരവും ആഭരപൂര്‍വവും ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Dr. ബിജു പിള്ള 832 247 3411, ശശിധരന്‍ നായര്‍ 832 860 0371, സോണിയാ ഗോപന്‍ 409 515 7223, പ്രമോദ് വാര്യര്‍ 262 412 5974
വിലാസം: 11620 Ormandy st, Houston – 77035

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക