Image

ഹൂസ്റ്റനില്‍ സ്വാതന്ത്ര്യ ദിനവും പേമാരിയും

Published on 04 July, 2018
ഹൂസ്റ്റനില്‍ സ്വാതന്ത്ര്യ ദിനവും പേമാരിയും
ഹൂസ്റ്റണ്‍: സ്വാതന്ത്ര്യ ദിനമായ ഇന്ന് ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി മുതല്‍ പെയ്തു തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നതിന്നാന്‍ ജനജീവിതം താറുമാറായി. പ്രധാന നഗരങ്ങളായ ഗാല്‍വസ്റ്റണ്‍, കേയ്റ്റി, ഹൂസ്റ്റണ്‍, ലിബര്‍റ്റി, തുടങ്ങിയ പ്രധാന നഗരങ്ങളിലെ റോഡുഗതാഗതം ഏതാണ്ട് ഭാഗികമായി നിലച്ചിരിക്കുകയാണ്. ഹൂസ്റ്റണിലെ പ്രധാനപ്പെട്ട രണ്ടു വിമാനത്താവളങ്ങളിലേയും പല സര്‍വീസുകളും റദ്ദാക്കി, ക. 10, കേയ്റ്റി ഫ്രീ വേ തുടങ്ങി പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വിഷജന്തുക്കള്‍ വെള്ളത്തിലൂടെ ഒഴുക്കി വരുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഇന്നലെ രാത്രിയില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിന ആഘോഷമായ കരിമരുന്ന് പ്രയോഗം ( വെടിക്കെട്ട്) ആകെ മഴയില്‍ കുതിര്‍ന്നുപോയി. ഇപ്പോഴും മഴ പെയ്തു കൊണ്ടേയിരിക്കുന്നു രാത്രി 8 മണി വരെ തുടരും എന്നാണ് കാലാവസ്ഥാനിരിക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്' നാശനഷ്ടങ്ങള്‍ ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല, ഫോര്ട്ട് ബെന്ട് കൌണ്ടി ഹാരിസ് കൌണ്ടിഎന്നിവയും മഴക്കെടുതിയുടെ പിടിയിലാണ്.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍
ഹൂസ്റ്റനില്‍ സ്വാതന്ത്ര്യ ദിനവും പേമാരിയും ഹൂസ്റ്റനില്‍ സ്വാതന്ത്ര്യ ദിനവും പേമാരിയും ഹൂസ്റ്റനില്‍ സ്വാതന്ത്ര്യ ദിനവും പേമാരിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക